ശ്രദ്ധേയമായി ജാമിഉൽ ഫുതൂഹിലെ ഇഫ്താർ

നോളജ് സിറ്റി: ദിനേന രണ്ടായിരത്തോളം ആളുകൾക്ക് ഇഫ്താർ വിരുന്നൊരുക്കി ശ്രദ്ധേയമാവുകയാണ് മർകസ് നോളജ് സിറ്റി ജാമിഉൽ ഫുതൂഹ് മസ്ജിദിലെ ഇഫ്താർ സംഗമം. നോമ്പ് ഒന്ന് മുതൽ ആരംഭിച്ച ഇഫ്താർ സംഗമമാണ് നോമ്പ് തുറക്കാനെത്തുന്നവരുടെ ബാഹുല്യം കൊണ്ട് ശ്രദ്ധ നേടുന്നത്. മർകസ് നോളജ് സിറ്റി കാണാനും ജാമിഉൽ ഫുതൂഹിലെ ആകാര ഭംഗിയും ആത്മീയ അനുഭൂതിയും നുകരാനുമായി കേരളത്തിനകത്തും പുറത്തും നിന്നുമായി ഒട്ടേറെപ്പേരാണ് ദിനേന ഇവിടെ എത്തുന്നത്. ഇതിനു പുറമെ യാത്രക്കാര്, പ്രദേശവാസികൾ, ഹോസ്പിറ്റലുകളിലെ രോഗികള്, കൂട്ടിരിപ്പുകാർ തുടങ്ങിയ എല്ലാവർക്കും ഏറെ സഹായകമായി വിഭവ സമൃദ്ധമായ വിഭവങ്ങളാണ് ഇഫ്താർ ഒരുക്കുന്നത്. റമളാൻ മുപ്പത് ദിവസങ്ങളിലും ഇഫ്താർ തുടരും. ജാമിഉൽ ഫുതൂഹ് മസ്ജിദിന്റെ ഒന്നാം നിലയിലെ റൂഫ് ടോപ് ഗാർഡനു സമീപത്ത് നടക്കുന്ന ഇഫ്താർ സംഗമം, സന്ധ്യാ സമയത്തെ നയനമനോഹരമായ കാഴ്ച കൂടിയാണ്. പൊതു ജനങ്ങൾക്കും സംഭാവനകളിലൂടെ ഇഫ്താർ സംഗമത്തിന്റെ ഭാഗമാകാൻ അവസരമുണ്ടെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 6235600600 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved