മർകസ് മദനീയം സാദാത്ത് ഭവന സമർപ്പണം; സ്വാഗത സംഘം രൂപീകരിച്ചു

കാരന്തൂർ: മർകസും മദനീയം കൂട്ടായ്മയും സംയുക്തമായി സയ്യിദ് കുടുംബങ്ങൾക്ക് നിർമിച്ചു നൽകുന്ന ഭവന പദ്ധതി സമർപ്പണത്തിന്റെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. മെയ് 21 ഞായറാഴ്ച വൈകുന്നേരം 4 മുതൽ മർകസിൽ നടക്കുന്ന സമർപ്പണ ചടങ്ങിൽ പണിപൂർത്തീകരിച്ച 111 വീടുകളാണ് അർഹരായ സയ്യിദ് കുടുംബങ്ങൾക്ക് കൈമാറുന്നത്. മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടക്കുന്ന സമർപ്പണ ചടങ്ങിൽ കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് ആയിരത്തിലധികം സ്നേഹ ജനങ്ങൾ സംബന്ധിക്കും.
സ്വാഗത സംഘം ഭാരവാഹികൾ: സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം(ചെയർമാൻ), മജീദ് കക്കാട്(ജനറൽ കൺവീനർ), സയ്യിദ് സ്വാലിഹ് ശിഹാബ് (ഫിനാൻസ്), സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് മുഹമ്മദ് ബാഫഖി(വൈസ് ചെയർ), പി യൂസുഫ് ഹൈദർ, സിദ്ദീഖ് ഹാജി കോവൂർ, പ്രൊഫ. എകെ അബ്ദുൽ ഹമീദ്, സിപി ഉബൈദുല്ല സഖാഫി, കെകെ ശമീം(കൺവീനർമാർ), അബ്ദുലത്തീഫ് സഖാഫി പെരുമുഖം(ചീഫ് കോർഡിനേറ്റർ), അക്ബർ ബാദുശ സഖാഫി(കോർഡിനേറ്റർ), സികെ മുഹമ്മദ് ഇരിങ്ങണ്ണൂർ(ഓഫീസ്).
ഉപസമിതി: കിഴക്കോത്ത് അബൂബക്കർ ഹാജി, സഫ്വാൻ സഖാഫി, സഫീർ(ലൈറ്റ് ആൻഡ് സൗണ്ട്), ഉനൈസ് മുഹമ്മദ്, ഡോ. റോഷൻ നൂറാനി, അക്ബർ ബാദുഷ സഖാഫി (പ്രോഗ്രാം), മുഹമ്മദ് ഹനീഫ അസ്ഹരി, അഷ്റഫ് കാരന്തൂർ, ബിച്ചു മാത്തോട്ടം (സ്റ്റേജ്), മഹ്മൂദ് കോരോത്ത്, ദുൽകിഫിൽ സഖാഫി, സിദ്ധീഖ് ഹാജി(ഭക്ഷണം), വള്ളിയാട് മുഹമ്മദലി സഖാഫി, ജൗഹർ (പ്രചാരണം), കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, ബഷീർ സഖാഫി കൈപ്പുറം(സ്വീകരണം), ഇർഫാൻ എ.കെ, മുബഷിർ എളാട്(മീഡിയ), മിസ്തഹ് മൂഴിക്കൽ, ഉസ്മാൻ സഖാഫി(വളണ്ടിയർ).
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...