മർകസ് തർമീം വൻവിജയമാക്കി സഖാഫികൾ
മർകസ് തർമീം പദ്ധതി രണ്ടാംഘട്ട വിഹിതം സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക് സമർപ്പിക്കുന്നു
മർകസ് തർമീം പദ്ധതി രണ്ടാംഘട്ട വിഹിതം സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക് സമർപ്പിക്കുന്നു
കാരന്തൂർ: ജാമിഅ മർകസ് കുല്ലിയകളുടെ വിപുലീകരണത്തിനും ആധുനികവത്കരണത്തിനുമായി ആവിഷ്കരിച്ച തർമീം പദ്ധതി ഏറ്റെടുത്ത് സഖാഫികൾ. ശരീഅ കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടനയായ സഖാഫി സ്കോളേഴ്സ് കൗൺസിൽ നേതൃത്വം നൽകുന്ന പദ്ധതിയുടെ രണ്ടാം ഘട്ട വിഹിതം ഭാരവാഹികൾ സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക് സമർപ്പിച്ചു.
മതാധ്യാപനത്തിലും ധാർമിക പ്രബോധന രംഗത്തും സജീവമാകുന്നത് പോലെ സാമൂഹിക പ്രവർത്തനത്തിനും സഖാഫികൾ മുൻപന്തിയിലുണ്ടാവണമെന്ന് കാന്തപുരം പറഞ്ഞു. മത പഠനത്തിനായെത്തുന്ന വിദ്യാർത്ഥികൾക്ക് സൗകര്യങ്ങൾ ഒരുക്കി നൽകുന്നത് സന്തോഷകരമാണ്. പൂർവ്വവിദ്യാർത്ഥികൾ തന്നെ ഇത്തരം സദുദ്യമങ്ങൾക്ക് മുന്നോട്ടുവന്നത് ശ്ളാഘനീയമാണ്, മർകസിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് കരുത്ത് പകരേണ്ടത് സഖാഫികളാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ചേർത്തുപിടിക്കുന്ന സഖാഫി ശൂറയുടെ ക്ഷേമ പദ്ധതി 'മുവാസ'യുടെ പ്രവർത്തനങ്ങൾ ചടങ്ങിൽ വിലയിരുത്തി. വീട് നിർമാണം, വിവാഹം, ചികിത്സ സഹായങ്ങൾ ഉൾപ്പെടെ വരുന്ന സംഘടനാ വർഷത്തിൽ നടപ്പിലാക്കുന്ന പദ്ധതികൾ പ്രഖ്യാപിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം ഉദ്ഘാടനം ചെയ്തു. ശാഫി സഖാഫി മുണ്ടമ്പ്രയുടെ അധ്യക്ഷത വഹിച്ചു. കുഞ്ഞു മുഹമ്മദ് സഖാഫി പദ്ധതി അവതരിപ്പിച്ചു. സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി പ്രാർത്ഥനക്ക് നേത്യത്വം നൽകി. ഹസൻ സഖാഫി തറയിട്ടാൽ, ഇസ്മായിൽ സഖാഫി കൊണ്ടങ്കേരി, അക്ബർ ബാദുഷ സഖാഫി, ത്വാഹ സഖാഫി, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, ദുൽകിഫ്ൽ സഖാഫി സംസാരിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved