ഖത്വർ വാഹനാപകടം; അലിയുടെ മക്കൾ ഇനി മർകസ് തണലിൽ

കോഴിക്കോട്: കഴിഞ്ഞ ദിവസം ഖത്വറിൽ വാഹനാപകടത്തിൽ മരണപ്പെട്ട മലപ്പുറം കൊണ്ടോട്ടി സ്വദേശി അലി പുളിക്കലിന്റെ മക്കൾ ഇനി മർകസിന്റെ തണലിൽ വളരും. അപകട മരണത്തെ തുടർന്ന് അനാഥരായ എട്ട് കുരുന്നുകളെയാണ് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രത്യേക നിർദേശത്തെ തുടർന്ന് ഓർഫൻ കെയർ സ്കീമിൽ ഉൾപ്പെടുത്തി ഏറ്റെടുത്തത്. ഖത്വർ ഐസിഎഫ്, മർകസ് കമ്മിറ്റികളാണ് ഈ വിഷയം കാന്തപുരത്തിന്റെ ശ്രദ്ധയിൽ പെടുത്തിയത്. സ്വന്തം വീടുകളിൽ മാതാക്കളുടെ സംരക്ഷണത്തിൽ താമസിപ്പിച്ച് പഠനം, ഭക്ഷണം, മറ്റു അനുബന്ധ ചിലവുകൾ എന്നിവ മർകസ് വഹിക്കുന്ന ഈ പദ്ധതിക്ക് കീഴിൽ രാജ്യവ്യാപകമായി 12,000 ലധികം അനാഥ കുരുന്നുകൾ വിദ്യയഭ്യസിക്കുന്നുണ്ട്. വീടുകളിൽ നിന്നും മാറി താമസിക്കേണ്ട പ്രായമെത്തിയാൽ മർകസിന് കീഴിലും മറ്റുമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പഠനം തുടരാനും അധികൃതർ അവസരമൊരുക്കും.
ആശിർ ഹസൻ(14 വയസ്സ്), ആരിഫ്(11 വയസ്സ്), അശ്ഫാഖ്(11 വയസ്സ്), ഫാത്തിമ ഫർഹ(9 വയസ്സ്), ലിഹ ഫരീഹ(9 വയസ്സ്), അശ്മിൽ ഹിദാശ്(8 വയസ്സ്), മുഹമ്മദ് ഹമ്മാദ്(7 വയസ്സ്), ഖദീജ ഹന്ന(5 വയസ്സ്) എന്നിവരാണ് മർകസിന്റെ സംരക്ഷണത്തിൽ ഭാവി നിർമിക്കുക. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പരേതന്റെ വീട് സന്ദർശിച്ച് പ്രാർത്ഥന നിർവ്വഹിക്കുകയും മക്കളുടെ വിവരങ്ങൾ അന്വേഷിക്കുകയും വിദ്യാഭ്യാസമടക്കമുള്ള ചെലവുകൾ മർകസ് വഹിക്കുമെന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, വിപിഎം സഖാഫി വില്യാപ്പള്ളി, പ്രാദേശിക സംഘടനാ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved