സ്കൂള്‍ കിറ്റുകൾ വിതരണം ചെയ്ത് മർകസ്

സ്കൂൾ കിറ്റുമായി വരയാല്‍ എല്‍ പി സ്കൂളിലെ വിദ്യാർത്ഥികൾ
സ്കൂൾ കിറ്റുമായി വരയാല്‍ എല്‍ പി സ്കൂളിലെ വിദ്യാർത്ഥികൾ
മാനന്തവാടി: വരയാല്‍ എല്‍ പി സ്കൂളിലെ 130 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. കോഴിക്കോട് മർകസിന്റെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിൽ നടന്ന സ്കൂൾ കിറ്റ് വിതരണം വാര്‍ഡ് മെമ്പര്‍ അയ്യപ്പന് ഉദ്ഘാടനം ചെയ്തു. ബാഗ്, നോട്ട്ബുക്ക്, പേനകൾ, മറ്റു ഉപകരണങ്ങൾ എന്നിവയാണ് കിറ്റിൽ അടങ്ങിയിരിക്കുന്നത്. ചടങ്ങിൽ പി ടി എ പ്രസിഡന്റ് നൗഷാദ്, വരയാല്‍ ഫോറസ്റ്റ് റൈഞ്ച് ഓഫീസര്‍ ആനന്ദ്, ശിഫാഫ്, സഹീര്‍ അബ്ബാസ് സംബന്ധിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് വികെ സിദ്ദീഖ് സ്വാഗതവും ജിബിന്‍ സെബാസ്റ്റ്യാന്‍ നന്ദിയും പറഞ്ഞു.
വരയാല്‍ എല്‍ പി സ്കൂളിലെ സ്കൂൾ കിറ്റ് വിതരണം ഫോറസ്റ്റ് റൈഞ്ച് ഓഫീസര്‍ ആനന്ദ് നിർവഹിക്കുന്നു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved