മർകസ് ഐ.ടി.ഐ; വിവിധ ട്രേഡുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

കാരന്തൂർ: മർകസു സ്സഖാഫത്തി സ്സുന്നിയ്യക്ക് കീഴിൽ കാരന്തൂരിൽ പ്രവർത്തിക്കുന്ന മർകസ് ഐ.ടി.ഐ ആൻഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2023 അധ്യയന വർഷത്തിൽ വിവിധ ട്രേഡുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. കേന്ദ്ര ഗവൺമെന്റ് സർട്ടിഫിക്കറ്റ് കോഴ്സായ എൻ.സി.വി.ടിക്ക് കീഴിൽ മെക്കാനിക്ക് ഡീസൽ(ഒരു വർഷം), സർവേയർ (രണ്ട് വർഷം), ഇലക്ട്രോണിക് മെക്കാനിക്ക് (രണ്ട് വർഷം), വയർമാൻ (രണ്ട് വർഷം) ട്രേഡുകളിലും കേരള ഗവൺമെന്റ് സർട്ടിഫിക്കറ്റ് കോഴ്സായ കെ.ജി.സി.ഇക്ക് കീഴിൽ ഓട്ടോമൊബൈൽ എഞ്ചിനിയറിംഗ് (രണ്ട് വർഷം), ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ്(രണ്ട് വർഷം), റെഫ്രിജിറേഷൻ & എയർ കണ്ടിഷനിംഗ്(രണ്ട് വർഷം), സിവിൽ എഞ്ചിനിയറിംഗ്(രണ്ട് വർഷം), മെക്കാനിക്കൽ എഞ്ചിനിയറിംഗ്(രണ്ട് വർഷം), ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് (രണ്ട് വർഷം) ട്രേഡുകളിലും പഠനം നടത്താം.
ഡിപ്ലോമ ഇൻ ഇൻഫോർമേഷൻ ടെക്നോളജി കോഴ്സിന് കീഴിലായി സി.സി.ടി.വി, മൊബൈൽ സർവ്വീസ്, നെറ്റ് വർക്കിംഗ്, ഹാർഡ് വെയർ സർവ്വീസ്, ലാപ്ടോപ് സർവ്വീസ് എന്നീ ന്യൂ ജനറേഷൻ ട്രേഡുകളും പഠിക്കാനുള്ള സൗകര്യമുണ്ട്. ഏറെ തൊഴിൽ സാധ്യതയുള്ള കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഐ.ടി.ഐ ഓഫീസിൽ നിന്നും അപേക്ഷ ഫോം കൈപ്പറ്റി പൂരിപ്പിച്ചതിന് ശേഷം ഓഫീസിൽ തിരിച്ചേൽപ്പിക്കേണ്ടതാണ്. വിവരങ്ങൾക്ക്: 0495 2801026, 9072500420
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved