കോഴിക്കോട്: വിമാനക്കമ്പനികളുടെ ചൂഷണത്തിന് അറുതി വരുത്തണമെന്ന് മര്‍കസ് ഗ്ലോബല്‍ സമ്മിറ്റ് 'കണക്റ്റ് 23' പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിമാന യാത്രാനിരക്ക് നിയന്ത്രണത്തിനുള്ള അധികാരം സര്‍ക്കാരില്‍ തന്നെ നിക്ഷിപ്തമായിരിക്കണമെന്നും സമ്മിറ്റ് ആവശ്യപ്പെട്ടു.
വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും കുടുംബാംഗങ്ങളുമാണ് സമ്മിറ്റിലെത്തിയത്. മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് മര്‍കസ് ഗ്ലോബല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച സമ്മിറ്റ് കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്തു. മര്‍കസ് ഗ്ലോബല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഉസ്മാന് സഖാഫി തിരുവത്ര അധ്യക്ഷത വഹിച്ചു.
സമാപന സംഗമത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് അതിഥികളുമായി സംവദിച്ചു. സ്പിരിച്വല്‍ എന്‍ലൈറ്റ്മെന്റ്, കള്‍ച്ചറല്‍ റിട്രീറ്റ്, സിറ്റി എക്സ്പ്ലോര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സമ്മിറ്റിനോടനുബന്ധിച്ച് നടന്നു.
സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. കെ കെ അഹ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തന്നൂര്‍, ഉള്ളാള്‍ സയ്യിദ് മദനി ദര്‍ഗ പ്രസിഡന്റ് ഹനീഫ ഹാജി, കര്‍ണാടക വഖ്ഫ് ബോര്‍ഡ് ചെയര്മാന് ശാഫി സഅദി, ഡോ. ആസാദ് മൂപ്പന്, അബ്ദുല്‍ കരീം ഹാജി മേമുണ്ട സമ്മിറ്റില്‍ സംബന്ധിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് നിയാസ് ചോലയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുള്ള പ്രത്യേക ശില്പശാലയും സമ്മിറ്റിന്റെ ഭാഗമായി നടന്നു. കോയാ കാപ്പാടിന്റെ നേതൃത്വത്തിലുള്ള കലാ- സാംസ്കാരിക ആസ്വാദനവും ചടങ്ങില്‍ അരങ്ങേറി.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved