മലൈബാര്‍ ഫൗണ്ടേഷന് മലേഷ്യയിലെ റെസ്തു ഫൗണ്ടേഷനുമായി ധാരണാപത്രം ഒപ്പുവെച്ചു
വിവിധ സംരംഭങ്ങളില്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള ധാരണാപത്രം ഒപ്പുവെക്കുന്നു
വിവിധ സംരംഭങ്ങളില്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള ധാരണാപത്രം ഒപ്പുവെക്കുന്നു
ക്വാലലംപൂര്: മര്‍കസ് നോളജ് സിറ്റിയിലെ ഗവേഷണ സ്ഥാപനമായ മലൈബാര്‍ ഫൗണ്ടേഷന് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് മലേഷ്യയിലെ റെസ്തു ഫൗണ്ടേഷനുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഗവേഷണ, പ്രസിദ്ധീകരണ, വൈജ്ഞാനിക പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് കരാര്‍. അതുപ്രകാരം ഇരുകൂട്ടരും സംയുക്തമായി ഗവേഷണ പദ്ധതികള്‍ തയ്യാറാക്കുകയും ഇരു സ്ഥാപനങ്ങളിലെയും മാനവവിഭവ ശേഷി കൈമാറുകയും ചെയ്യും.
മലൈബാര്‍ ഫൗണ്ടേഷന് വേണ്ടി ചെയര്മാന് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും റെസ്തു ഫൗണ്ടേഷന് വേണ്ടി ചെയര്മാന് ദാത്തോ അബ്ദുല്ലത്വീഫ് മിറാസയും രേഖകളില്‍ ഒപ്പുവെച്ചു. മലൈബാര്‍ ഫൗണ്ടേഷന്റെ മുഖ്യരക്ഷാധികാരിയായ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാരുടെ സാന്നിധ്യത്തിലാണ് ധാരണാപത്ര ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളിലും നിര്‍മിച്ചിരിക്കുന്ന ഖുര്‍ആന്‍ കോപ്പികള്‍ ചടങ്ങില്‍ ഇരുവരും പരസ്പരം കൈമറി.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved