വ്യാപാര- വാണിജ്യ രംഗത്തെ സഹകരണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണ, വികസന, നവീകരണ രംഗത്തുകൂടി നടപ്പാക്കാനാണ് റോബോമിയുടെ വരവോടെ വഴിയൊരുങ്ങുന്നത്. ദക്ഷിണ ഏഷ്യയിലെയും മിഡില്‍ ഈസ്റ്റിലെയും നോര്‍ത്ത് ആഫ്രിക്കയിലെയും വിവിധ രാജ്യങ്ങളില്‍ എ ഐ ഉപയോഗിച്ച് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ റോബോമി പ്രവര്‍ത്തനമാരംഭിക്കുന്നത്.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന് ലോകത്താകമാനം വര്‍ധിക്കുന്ന ആവശ്യകതയെയും പ്രാധാന്യത്തെയുമാണ് പുതിയ സംരംഭം കാണിക്കുന്നതെന്ന് റോബോമി അഡ്വാൻസ്ഡ് ടെക്നോളജിസ് ഡയറക്ടര്‍ ഡോ. അബ്ദുര്‍റഊഫ് ഇ എം അഭിപ്രായപ്പെട്ടു. ബിസിനസ്സ് സംരംഭകര്‍ക്കിടയില്‍ എ ഐ സംവിധാനങ്ങള്‍ക്ക് ആവശ്യകത വര്ധിച്ചവരുന്നതാണ് കണ്ടുവരുന്നത്. ഈ സാഹചര്യത്തില്‍ റോബോമി എ ടിയുടെ ഇന്ത്യയിലേക്കുള്ള വരവ് വലിയ മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.