നോളജ് സിറ്റി: ഹൃസ്വകാല കോഴ്സുകള്ക്കായി മര്കസ് നോളജ് സിറ്റിയിലെ ജാമിഉല് ഫുതൂഹില് ആരംഭിച്ച ഫുതൂഹ് അക്കാദമിയിലേക്ക് പ്രവേശനം ആരംഭിച്ചു. അക്കാദമിയുടെ ഡീന് ഇന്ചാര്ജ്ജ് ഡോ. മുഹമ്മ്ദ് അബ്ദുല് ഹകീം അസ്ഹരി ഉള്പ്പെടെയുള്ള അക്കാദമിക് വിദഗ്ധരുടെ മേല്നോട്ടത്തിലാണ് അക്കാദമിയുടെ പ്രവര്ത്തനം. ഒരു മാസം മുതല് മൂന്ന് മാസം വരെ നീണ്ടുനില്ക്കുന്ന കോഴ്സുകളാണ് ഫുതൂഹ് അക്കാദമിയിൽ ഉണ്ടാവുക. ഫുതൂഹ് അക്കാദമിയിലെ പ്രഥമ ബാച്ചിലേക്കുള്ള പ്രവേശനമാണ് ഇപ്പോള് നടക്കുന്നത്. ഇമാം ഹദ്ദാദ് (റ) വിന്റെ കിതാബുൽ ഹികം മുൻനിർത്തിയുള്ള കോഴ്സ് ആണ് ആദ്യത്തേത്. ഇസ്ലാമിക നിയമം, വിശ്വാസം, സൂഫിസം, ചരിത്രം, കല, സാഹിത്യം, ഭാഷ, കൃഷി, പരിസ്ഥിതി തുടങ്ങിയ മേഖലകളിലായി ഇരുപതിലധികം കോഴ്സുകളാണുള്ളത്. ജാമിഉൽ ഫുതൂഹിൽ വെച്ചാണ് കോഴ്സുകൾ നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്ക്ക് ഓണ്ലൈനായും പഠനത്തിന് അവസരം ഉണ്ടാവും. അതോടൊപ്പം, ഏത് പ്രായക്കാര്ക്കും വിവിധ ഭാഷക്കാര്ക്കും അക്കാദമിയില് സൗകര്യം ഒരുങ്ങുന്നുണ്ട്. ലോകോത്തര പണ്ഡിതന്മാരുടെ നേതൃത്വത്തിൽ നടക്കുന്ന വിവിധ കോഴ്സുകൾ ജാമിഉൽ ഫുതൂഹിൽ വന്ന് പഠിക്കാനും, ഔദ്യോഗികമായി സനദുകൾ സ്വീകരിക്കാനുമുള്ള സൗകര്യം ഉണ്ടാവും. വിശദ വിവരങ്ങൾക്കും, അഡ്മിഷനും +91 98958 43709, +91 70 34 94 66 63 എന്ന നമ്പറിലോ academy@jamiulfutuh.com എന്ന ഇമെയിലിലോ ബന്ധപ്പെടുക. ഫുതൂഹ് അക്കാദമിയെ കുറിച്ച് കൂടുതൽ അറിയാൻ academy.jamiulfutuh.com എന്ന വെബ്സൈറ്റും സന്ദർശിക്കുക.
മലേഷ്യന് പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന് പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved