കോഴിക്കോട്: മദ്റസാ പാഠപുസ്തകത്തില്‍ ട്രാഫിക് നിയമങ്ങള്‍ ഉള്‍പ്പെടുത്തിയതിന് സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് ലഭിക്കുന്ന സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്നും സ്കൂളുകളും ഇത്തരം കാര്യങ്ങളെ അഭിമുഖീകരിക്കണമെന്നും എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി. ട്രാഫിക് നിയമങ്ങള്‍ മദ്റസാ പാഠപുസ്തകത്തില്‍ ചേര്‍ത്തത് കാലഘട്ടത്തിന്റെ അനിവാര്യതയും ഇസ്്ലാമിക നാഗരിക മൂല്യങ്ങളുടെ തുടര്‍ച്ചയുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതോടൊപ്പം, നേരത്തെ ലൈസന്‍സ് നേടിയവര്‍ക്ക് അപ്ഡേറ്റ് ചെയ്യാനും പരിശീലനം നല്‍കാനുമുള്ള ഇടങ്ങള്‍ ഉണ്ടാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സിലബസ്സ് പ്രകാരമുള്ള മദ്റസകളിലെ മൂന്നാം ക്ലാസിലാണ് ട്രാഫിക് നിയമങ്ങള്‍ ചേര്‍ത്തത്. 'ദുറൂസുല്‍ ഇസ്ലാം' (ഇസ്ലാമിക പാഠങ്ങള്‍) എന്ന പുസ്തകത്തിലെ പത്താം അധ്യായമായാണു റോഡ് സുരക്ഷ സംബന്ധിച്ച ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത്. മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരിയെ നേരില്‍ കണ്ട് ഈ നടപടിയില്‍ അഭിനന്ദനമറിയിച്ചിരുന്നു. ഇതിന്റെ ഫോട്ടോക്ക് അടിക്കുറിപ്പായി എഴുതിയ പോസ്റ്റിലാണ് അബ്ദുല്‍ ഹകീം അസ്ഹരി ആവശ്യങ്ങളുന്നയിച്ചത്.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved