എസ് പി സി ദിനത്തിൽ ഭക്ഷണവിതരണം നടത്തി മർകസ് വിദ്യാർഥികൾ


കുന്ദമംഗലം: എസ് പി സി ദിനത്തിൽ സൗജന്യ ഭക്ഷണ വിതരണം നടത്തി കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ എസ് പി സി കാഡറ്റുകൾ മാതൃകയായി. സഹജീവി സ്നേഹത്തിൻ്റെ പാഠങ്ങൾ ശീലിക്കുന്നതിൻ്റെ ഭാഗമായാണ് കുട്ടികൾ ഈ സേവനത്തിന് മുന്നിട്ടിറങ്ങിയത്. കോഴിക്കോട് നഗരത്തിലെ വിവിധയിടങ്ങളിൽ കഴിയുന്ന അന്തേവാസികൾക്കാണ് കാഡറ്റുകൾ ഉച്ചഭക്ഷണ വിതരണം നടത്തിയത്. വിദ്യാർത്ഥികൾ സ്വന്തം വീടുകളിൽ നിന്നാണ് ഭക്ഷണപ്പൊതികൾ ശേഖരിച്ചത്. സി പി ഒ ഇസ്ഹാഖ് അലി പി.പി, സി.പി ഫസൽ അമീൻ, അൻവർ സാദിഖ്, മിൻഹാജ്, അഹമ്മദ് ഫാദിൽ, നിഹാൽ, ഇർഫാൻ അലി, ദിൽഷാദ് നേതൃത്വം നൽകി.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം