മർകസ് ഐഷോർ ഉദ്ഘാടനം ചെയ്തു
മർകസ് റൈഹാൻവാലി തൊഴിലധിഷ്ഠിത ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ ഐഷോർ എംഎൽഎ ഒ ആർ കേളു ഉദ്ഘാടനം ചെയ്യുന്നു.
മർകസ് റൈഹാൻവാലി തൊഴിലധിഷ്ഠിത ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ ഐഷോർ എംഎൽഎ ഒ ആർ കേളു ഉദ്ഘാടനം ചെയ്യുന്നു.
മാനന്തവാടി: മർകസിന്റെ ഓർഫനേജ് സംരംഭമായ റൈഹാൻ വാലിയുടെ തൊഴിലധിഷ്ഠിത ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐഷോർ യു ജി കാമ്പസ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി എരുമത്തെരുവ് അമ്പൂത്തിയിൽ നടന്ന ചടങ്ങിൽ സ്ഥലം എംഎൽഎ ഒ ആർ കേളു സ്ഥാപനം വിദ്യാർത്ഥികൾക്കായി സമർപ്പിച്ചു. റൈഹാൻ വാലി പൂർവ്വ വിദ്യാർത്ഥി സംഘടനയായ 'ഓസ്മോ'യുടെ സഹകരണത്തിൽ നടപ്പിലാക്കുന്ന വിപുലമായ ഉന്നമന പദ്ധതികളുടെ ആദ്യ ഘട്ടമാണ് ഐഷോർ. പഠനാനന്തരം വിദ്യാർത്ഥികളെ സുസ്ഥിരമായ തൊഴിൽ മേഖലകളിലേക്കെത്തിക്കും വരെ പൂർണ്ണമായും ഏറ്റെടുത്ത് പരിശീലനവും പിന്തുണയും നൽകുന്ന സംരംഭമാണ് ഐഷോർ. സമർപ്പണ ചടങ്ങിൽ റൈഹാൻ വാലി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി പി സിറാജുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം പി ഹസൻ മുസ്ലിയാർ ഓഫീസും വാർഡ് കൗൺസിലർ പി.വി.എസ് മൂസ ലൈബ്രറിയും ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. പ്രൊജക്ട് ഡയറക്ടർ പി കെ അബ്ദുസ്സമദ് പദ്ധതി വിശദീകരിച്ചു. വി എസ് കെ തങ്ങൾ, അബ്ദുസ്സലാം ഫൈസി, സുബൈർ അഹ്സനി, മുഹമ്മദലി ഫൈസി, ഉസ്മാൻ മൗലവി, ഹാരിസ് റഹ്മാൻ, ഉസ്മാൻ സംസാരിച്ചു. സയ്യിദ് ഫസൽ പൂക്കോയ അൽ ബുഖാരി സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. പ്രിൻസിപ്പൽ സഈദ് ശാമിൽ ഇർഫാനി സ്വാഗതവും ഓസ്മോ ജനറൽ സെക്രട്ടറി എം അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.
മലേഷ്യന് പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന് പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved