നോളജ് സിറ്റി : പ്രവാചകൻ മുഹമ്മദ് നബി (സ)യെ പ്രമേയമാക്കി നടത്തിവരാറുള്ള മീം കവിയരങ്ങിൻ്റെ അഞ്ചാം പതിപ്പ് ഒക്ടോബർ 7,8 തിയ്യതികളിൽ മർകസ് നോളജ് സിറ്റിയിൽ നടക്കും. പ്രവാചകൻറെ ബാല്യം, യൗവനം, പലായനം, അധ്യാപനങ്ങൾ, സ്വഭാവ വൈശിഷ്ട്യങ്ങൾ, വ്യക്തിജീവിതം തുടങ്ങി തിരു ജീവിതത്തെ പൂർണമായി സ്പർശിക്കുന്ന 100 കവിതകളാണ് കവിയരങ്ങിൽ അവതരിപ്പിക്കപ്പെടുക. 'അലിഫ്' മീം അവാർഡ് ചടങ്ങിൽ സമ്മാനിക്കും. പ്രവാചക കവിതകളിലെ മികച്ച രചനക്കാണ് 'മീം' അവാർഡ് നൽകുന്നത്.
കവിയരങ്ങിലേക്ക് സെപ്റ്റംബർ 15 ന് മുമ്പായി രചനകൾ അയക്കാം. meem@markazknowledgecity.com എന്ന ഇ മെയിൽ വിലാസത്തിലാണ് അയക്കേണ്ടത്. പ്രവാചകൻ ഇതിവൃത്തമാകുന്ന കവിതകളാണ് ഉൾപ്പെടുത്തേണ്ടത്. കവിതകൾ മൗലികവും മുമ്പ് പ്രസിദ്ധീകരിക്കാത്തവയുമാവണം. എൻട്രികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രചനകൾ മീം വേദിയിൽ അവതരിപ്പിക്കാനവസരമുണ്ടാവും. ഏറ്റവും മികച്ച കവിതയ്ക്ക് ജൂനിയർ മീം അവാർഡ് നൽകപ്പെടും. 5000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. കൂടുതൽ വിവരങ്ങൾക്ക് +91 7736405389, +91 7591938776 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.