ആതുരസേവന രംഗത്ത് പരസ്പര സഹകരണം അനിവാര്യം മെഡിക്കല്‍ പാനല്‍ ഡിസ്കഷന് സംഘടിപ്പിച്ചു
മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച 'നബ്സ്കോപ്പ്്' പാനല്‍ ഡിസ്കഷനില്‍ കേരല യുനാനി മെഡിക്കല്‍ അസോസിയേഷന് (കെ യു എം എ) സംസ്ഥാന പ്രസിഡന്റ് ഡോ. മുജീബ് യു സംസാരിക്കുന്നു
Markaz Live News
August 22, 2023
Updated
നോളജ് സിറ്റി: ആതുരസേവന രംഗത്ത് വിവിധ വൈദ്യശാസ്ത്രങ്ങളുടെ പരസ്പര സഹകരണം അനിവാര്യമാണെന്ന് മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച മെഡിക്കല്‍ പാനല്‍ ഡിസ്കഷന് 'നബ്സ്കോപ്പ്' ആവശ്യപ്പെട്ടു. ജനപക്ഷ ഡോക്ടര്‍മാര്‍ സംരക്ഷിക്കപ്പെടണമെന്നും സ്വാര്ഥമനോഭാവക്കാരായവര് സമൂഹത്തിന് അപകടകാരികളാണെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് അവസാന വര്‍ഷ വിദ്യാര്‍ഥി കൂട്ടായ്മയായ 'തുണ' സംഘടിപ്പിച്ച ചര്‍ച്ച മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ. ശൈഖ് ശാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ഡോ. യു കെ മുഹമ്മദ് ശരീഫ്, ഡോ. മുജീബ് യു, ഡോ. ഒ കെ എം അബ്ദുര്‍റഹ്മാന്‍, ഡോ. എ പി ശാഹുല്‍ ഹമീദ്, ഡോ. മുസമ്മില്‍ ഉനൈസ്, ഡോ. മുഹമ്മദ് ഉവൈസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഹസന് ശദ്ദാദ്, മുഹമ്മദ് മിന്‍ഹാജ്, സല്‍മാനുല്‍ ഫാരിസ് പി, മുഫസ്സിര്‍ അഹ്മദ് നേതൃത്വം നല്കി.