മീം കവിയരങ്ങിന് ഇന്ന് (ശനി) തുടക്കമാകും

നോളജ് സിറ്റി : 'നൂറ് കവികള്‍, നൂറ് കവിതകള്‍' എന്ന പ്രമേയത്തില്‍ മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസേര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സ് (വിറാസ്) സംഘടിപ്പിക്കുന്ന മീം കവിയരങ്ങിന്റെ അഞ്ചാം പതിപ്പിന് ഇന്ന് തുടക്കമാവും. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് മുദ്നകുടു ചിന്നസ്വാമി ഉദ്ഘാടനം ചെയ്യും. കെ ടി സൂപ്പി, കെ ഇ എന്‍, വീരാന്‍കുട്ടി, മജീദ് അരിയല്ലൂര്‍ എന്നിവര്‍ ഉദ്ഘാടന സംഗമത്തില്‍ സംസാരിക്കും. മീം ക്യുറേറ്റര്‍ ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല അധ്യക്ഷത വഹിക്കും.
ഇന്നും നാളെയുമായി നടക്കുന്ന കവിയരങ്ങില്‍ കേരളത്തിലെ നൂറ് പ്രമുഖ കവികള്‍ കവിതകളവതരിപ്പിക്കും. കൂടാതെ, തമിഴ്, കന്നഡ ഭാഷകളിലും കവിയരങ് നടക്കുന്നുണ്ട്. രണ്ടാം ദിനമായ നാളെ രാവിലെ നടക്കുന്ന പ്രത്യേക ചടങ്ങില്‍ ആലങ്കോട് ലീലാകൃഷ്ണന് മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി മീം അവാര്‍ഡ് സമ്മാനിക്കും. സുഭാഷ് ചന്ദ്രന്, സോമന് കടലൂര്‍, സുകുമാരന്‍ ചാലിഗദ്ധ തുടങ്ങി മലയാള സാഹിത്യത്തിലെ പ്രമുഖര്‍ അതിഥികളായെത്തും.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved