അലിഫ് മീം കവിതാ പുരസ്കാരം ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിച്ചു

അലിഫ് മീം കവിത പുരസ്കാരം ആലങ്കോട് ലീലാകൃഷ്ണന് ഡോക്ടർ മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി സമ്മാനിക്കുന്നു
അലിഫ് മീം കവിത പുരസ്കാരം ആലങ്കോട് ലീലാകൃഷ്ണന് ഡോക്ടർ മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി സമ്മാനിക്കുന്നു
നോളേജ് സിറ്റി: മർകസ് നോളജ് സിറ്റിയിലെ വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ അഡ്വാൻസ്ഡ് സയൻസസ് (വിറാസ്) ഏർപ്പെടുത്തിയ മൂന്നാമത് അലിഫ് മീം കവിതാ പുരസ്കാരംകവി ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിച്ചു. മർകസ് നോളജ് സിറ്റി മാനേജങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയാണ് മീം കവിയരങ്ങിന്റെ വേദിയിൽ അവാർഡ് സമ്മാനിച്ചത്. അൽ അമീൻ എന്ന കവിതക്കാണ് പുരസ്കാരം. രണ്ട് ദിവസങ്ങളിലായി നടന്ന കവിയരങ്ങിൽ പ്രവാചകർ മുഹമ്മദ് നബിയുടെ ജീവിതം, സ്വഭാവ വൈശിഷ്ട്യങ്ങൾ മാനുഷിക മൂല്യങ്ങൾ തുടങ്ങിയ വ്യത്യസ്ത പ്രമേയങ്ങളിൽ നൂറോളം കവികൾ കവിതയവതരിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട കവിതകളിൽ നിന്ന് ഏറ്റവും മികച്ചതിന് മീം ജൂനിയർ അവാർഡ് സമ്മാനിച്ചു. ബൈജു ആവാളയാണ് അവാർഡിന് അർഹനായത്.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മുദ്നകുടു ചിന്നസ്വാമി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വീരാൻകുട്ടി, കെ ടി സൂപ്പി, കെ ഇ എൻ കുഞ്ഞഹമ്മദ്, സുഭാഷ് ചന്ദ്രൻ, എസ് എൻ ജാഫർ സ്വാദിഖ് തുടങ്ങിയ മലയാളം, തമിഴ്, കന്നഡ ഭാഷകളിലെ സാഹിത്യകാരന്മാർ സംസാരിച്ചു. അലിക്കുഞ്ഞി മുസ്ലിയാർ, ഡോ. അബ്ദുറഊഫ്, ഡോ. അബ്ദുസ്സലാം മുഹമ്മദ്, അഡ്വ. തൻവീർ ഉമർ പങ്കെടുത്തു.
അഞ്ചാമത് എഡിഷൻ കവിയരങ്ങാണ് നോളജ് സിറ്റിയിൽ പൂർത്തിയായത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ തമിഴ്, കന്നഡ ഭാഷകളിലും കവിയരങ് നടന്നു. കേരളത്തിലെ സാഹിത്യ സമൂഹത്തിനിടയിൽ ശ്രദ്ധേയമായ ഇടം മീമിന് ലഭിച്ച് കഴിഞ്ഞു.
ഞായറാഴ്ച നടക്കുന്ന ഇന്റര്വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്ത്ഥി സമൂഹം ഉല്ബുദ്ധരാകണം: ഡോ. അബ്ദുല് ഹകീം അസ്ഹരി...