ശബീർ നൂറാനിക്ക് സി.ഡി.എസ്. യൂറോപ്യൻ ഫെല്ലോഷിപ്പ്
ജർമനിയിലെ കീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി വേൾഡ് ഇക്കോണമിയിലാണ് ഗവേഷണം...
ജർമനിയിലെ കീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി വേൾഡ് ഇക്കോണമിയിലാണ് ഗവേഷണം...
മർകസ് ഗാർഡൻ: മുഹമ്മദ് ശബീർ നൂറാനി ഉള്ളണം തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ്( സി ഡി എസ്) ഏർപ്പെടുത്തിയുട്ടുള്ള പി.എച്.ഡി. ഇന്റേൺഷിപ് അബ്രോഡ്(പിഐഎ) ഫെല്ലോഷിപ്പിന് അർഹനായി . സി ഡി എസ്സിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗവേഷക പണ്ഡിതരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടുന്ന വർക്കാണ് അവസരം ലഭിക്കുക. ഗവേഷണ വിഷയത്തിൽ പ്രാവീണ്യം തെളിയിച്ച യൂറോപ്പിലെ ഏതെങ്കിലും ഒരു പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടിലെ തെരഞ്ഞെടുത്ത ഒരു പ്രൊഫസറുടെ കീഴിൽ മൂന്ന് മാസം ഗവേഷണം ചെയ്ത് പാശ്ചാത്യൻ ഗവേഷണ രീതികൾ പരിചയപ്പെടുകയാണ് ലക്ഷ്യം.
ജർമനിയിലെ കീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി വേൾഡ് ഇക്കോണമിയിലെ ‘അന്താരാഷ്ട്ര വ്യാപാരം, വ്യാപാര നയം, നിക്ഷേപം‘ വിഭാഗം തലവനായ പ്രൊഫസർ ഡോ.ജൂലിയൻ ഹിൻസിന്റെ കീഴിലാണ് ശബീർ നൂറാനിക്ക് അവസരം ലഭിച്ചത്. ’ഇന്ത്യയുടെ അന്തരാഷ്ട്ര വ്യാപാരത്തിൽ അന്തർദേശീയ പ്രവാസത്തിന്റെ സ്വാധീനം‘ എന്ന വിഷയത്തിലാണ് ഗവേഷണ പ്രബന്ധം തയ്യാറാക്കുന്നത്. നേരത്തെ അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി പ്രബന്ധ രചനാ മത്സരത്തിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
ഉള്ളണം നോർത്ത് വിസി അബ്ദുൽ ഖാദറിൻ്റെയും ആയിശബിയുടെയും മകനാണ് ശബീർ നൂറാനി. ജാമിഅ മദീനതുന്നൂറിലെ പഠനത്തിന് ശേഷം തിരുവനന്തപുരം സെൻ്റർ ഫോർ ഡെവലപ്മെൻ്റ് സ്റ്റഡീസിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ എം എ യും എംഫിലും പൂർത്തിയാക്കി നിലവിൽ പി എച്ച് ഡി ചെയ്തു കൊണ്ടിരിക്കുകയാണ്. ജാമിഅ മദീനതുന്നൂർ ഫൗണ്ടർ - റെക്ടർ ഡോ.എ.പി.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും അകാദമിക് കൗൺസിലും പ്രത്യേകം അഭിനന്ദിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved