സാദാത്തുക്കളെ അനുസ്മരിച്ച് മർകസ് തിദ്കാർ
റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംബന്ധിച്ചു...
മർകസ് തിദ്കാർ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംബന്ധിച്ചു...
മർകസ് തിദ്കാർ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
കോഴിക്കോട്: മർകസിന്റെ ആരംഭത്തിലും വളർച്ചയിലും സുന്നി സംഘടനകളുടെ വ്യാപനത്തിലും വലിയ പങ്കുവഹിച്ച ജമാദുൽ അവ്വൽ മാസത്തിൽ വിടപറഞ്ഞ സാദാത്തുക്കളെ അനുസ്മരിച്ച് നടത്തിയ 'തിദ്കാർ' സംഗമം ശ്രദ്ധേയമായി. മർകസ് പ്രസിഡന്റുമാരായിരുന്ന സയ്യിദ് അബ്ദുൽ ഖാദിർ അഹ്ദൽ അവേലം, സയ്യിദ് ഫസൽ ജിഫ്രി അൽ ശിഹാബ് പൂക്കോയ തങ്ങൾ കുറ്റിച്ചിറ എന്നിവരെയാണ് ചടങ്ങിൽ അനുസ്മരിച്ചത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്തു. മർകസിന് സ്ഥലം കണ്ടെത്തുന്നതു മുതൽ നിർമാണപ്രവർത്തനങ്ങളിലും സമ്മേളനങ്ങളിലുമെല്ലാം സജീവമായി പ്രവർത്തിച്ച വ്യക്തികളായിരുന്നു അവേലത്ത് തങ്ങളും ഫസൽ തങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പഠനകാലത്തും പഠനാനന്തര ജീവിതത്തിലും പിതാവിന്റെ സ്ഥാനത്തുനിന്ന് കരുത്തേകിയ കുടുംബമാണ് അവേലത്ത് സാദാത്തുക്കൾ. സുന്നി സംഘടനകളുടെ നേതൃത്വത്തിൽ കോഴിക്കോടും എറണാകുളത്തും നടത്തിയ ഐതിഹാസിക സമ്മേളനങ്ങളുടെ വിജയത്തിലും ഇരു സയ്യിദുമാർക്കും വലിയ പങ്കുണ്ടെന്നും കാന്തപുരം ഉസ്താദ് അനുസ്മരിച്ചു.
സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. വിപിഎം ഫൈസി വില്യാപ്പള്ളി, പിസി അബ്ദുല്ല ഫൈസി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര, ബശീർ സഖാഫി കൈപ്പുറം, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, ഉമറലി സഖാഫി എടപ്പുലം, അഡ്വ. മുസ്തഫ സഖാഫി, സൈനുദ്ദീൻ അഹ്സനി മലയമ്മ, സത്താർ കാമിൽ സഖാഫി മൂന്നിയൂർ, ചിയ്യൂർ മുഹമ്മദ് മുസ്ലിയാർ, കരീം ഫൈസി വാവൂർ, ഉനൈസ് മുഹമ്മദ് കൽപകഞ്ചേരി, മുഹമ്മദലി സഖാഫി വള്ളിയാട്, ഉസ്മാൻ സഖാഫി വേങ്ങര, ഹാഫിള് സൈനുൽ ആബിദ് സഖാഫി സംബന്ധിച്ചു.