മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനം; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനം സ്വാഗതസംഘം ഓഫീസ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്യുന്നു.
മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനം സ്വാഗതസംഘം ഓഫീസ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: ഫെബ്രുവരി 3 ന് മർകസിൽ നടക്കുന്ന ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന്റെ മികവിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സ്വാഗതസംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു. മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ സ്വാഗതസംഘം വൈസ് ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഓഫീസ് ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ പ്രാർത്ഥന നിർവഹിച്ചു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ അഞ്ച് പതിറ്റാണ്ട് നീണ്ട മതാധ്യാപന ചരിത്രത്തിൽ ഏറെ പ്രധാനമാണ് പ്രമുഖ ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമം. ആഗോള കീർത്തിനേടിയ ഈ ദർസ് ഏറെ വിപുലമായാണ് ഓരോ വർഷവും സംഘടിപ്പിക്കുന്നത്. കഴിഞ്ഞവർഷം പഠനം പൂർത്തിയാക്കിയ 38-ാമത് ബാച്ചിലെ 479 സഖാഫി പണ്ഡിതർക്കുള്ള സനദ്ദാനവും സഖാഫി പ്രതിനിധി സംഗമവും അഹ്ദലിയ്യ ആത്മീയ വേദിയും സമ്മേളനത്തോടനുബന്ധിച്ച് നടക്കും.
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സ്വാഗത സംഘം ജനറൽ കൺവീനർ എൻ അലി അബ്ദുല്ല, ഭാരവാഹികളായ സയ്യിദ് അബ്ദുലത്തീഫ് അഹ്ദൽ അവേലം, സയ്യിദ് മുഹമ്മദ് ബാഫഖി, ബിച്ചു മാത്തോട്ടം, അക്ബർ ബാദുഷ സഖാഫി, ശമീം കെ.കെ, വി. എം റശീദ് സഖാഫി, ഹനീഫ് അസ്ഹരി, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം സംബന്ധിച്ചു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved