ദേശീയ വിദ്യാഭ്യാസ പദ്ധതി; ഗുജറാത്തില് മർകസിന്റെ 13മത് സ്കൂൾ പ്രവർത്തനമാരംഭിച്ചു
ഗുജറാത്തിലെ ധോറാജിയിൽ ആരംഭിച്ച മർകസ് ജെംസ് സ്കൂൾ ഉദ്ഘാടനം ഡോ. അബ്ദുൽ ഹകീം അസ്ഹരി നിർവഹിക്കുന്നു
ഗുജറാത്തിലെ ധോറാജിയിൽ ആരംഭിച്ച മർകസ് ജെംസ് സ്കൂൾ ഉദ്ഘാടനം ഡോ. അബ്ദുൽ ഹകീം അസ്ഹരി നിർവഹിക്കുന്നു
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിനടുത്ത് ധോറാജിയില് പുതുതായി നിര്മിച്ച മര്കസ് ജെംസ് സ്കൂള് വിദ്യാര്ഥികള്ക്കായി തുറന്നുനല്കി. ഒന്ന് മുതല് അഞ്ച് വരെയുള്ള ക്ലാസ്സുകളിലായി 350 കുട്ടികളെയുമായാണ് സ്കൂള് പ്രവര്ത്തനമാരംഭിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില് മര്കസിന്റെ നേതൃത്വത്തില് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള് പ്രവര്ത്തിക്കുന്നുണ്ട്. ഗുജറാത്തിലെ 13ാമത്തെ സ്കൂളാണ് ധോറാജിയില് സ്ഥാപിച്ചത്. ഇവിടെ പഠിക്കുന്നവര്ക്കായാണ് സ്മാര്ട്ട് ക്ലാസ്സ് റൂം ഉള്പ്പെടെ നാല് നില ബില്ഡിംഗ് നിര്മിച്ചിരിക്കുന്നത്.
ജാമിഅ മർകസ് റെക്ടറും മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അബ്ദുല് ഹകീം അസ്ഹരി ചടങ്ങ് ഉദ്ഘടനം ചെയ്തു. മര്കസിന്റെ വിവിധ പദ്ധതികളുടെ ലോഞ്ചിംഗിനായി ഗുജറാത്തിലെത്തിയ അദ്ദേഹത്തെ രാജ്കോട്ട് നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഡോ. അസ്ഹരിയെ ധോറാജിയിലേക്ക് ആനയിച്ചു. തുടര്ന്ന്്, പ്രൗഢമായ വേദിയില് പൊതുജനങ്ങളും വിദ്യാര്ഥികളും ചേര്ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ധോറാജിയിലെ പൗരസമിതിയുടെ പീസ് അവാര്ഡ് വേദിയില് വെച്ച് അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു.
ധോറജി സ്കൂള് ട്രസ്റ്റി അമീന് ഗോഡില് അധ്യക്ഷത വഹിച്ചു. ധോറാജി മുസ്്ലിം എജ്യൂക്കേഷണല് ട്രസ്റ്റ് ഭാരവാഹികളായ ഇഹ്സാന് ഗഡവാല, ഇക്റാം ചിടിമാര്, അമീന് ഗോഡില്, മുനാഫ്, ഷാഹിദ് ലോഖണ്ഡ് വാല, മര്കസ് ഗുജറാത്ത് ഡയറക്ടര് ബഷീര് നിസാമി, ഉബൈദ് നൂറാനി, പ്രിന്സിപ്പല് സാദിഖ് സഖാഫി എന്നിവര് പങ്കെടുത്തു.
മലേഷ്യന് പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന് പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved