ജാമിഅ മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനം; പ്രൗഢമായി പ്രാസ്ഥാനിക നേതൃ സംഗമം
ജാമിഅ മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രാസ്ഥാനിക നേതൃ സംഗമം സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു.
ജാമിഅ മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രാസ്ഥാനിക നേതൃ സംഗമം സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: ഫെബ്രുവരി 3ന് മർകസിൽ നടക്കുന്ന ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന് മുന്നോടിയായി പ്രാസ്ഥാനിക നേതൃസംഗമം നടന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം സംഘടനകളുടെ ക്യാമ്പിനറ്റ് അംഗങ്ങളാണ് സംഗമത്തിൽ സംബന്ധിച്ചത്. സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. വിശ്വാസികൾക്ക് തിരുനബി(സ്വ)യിലേക്ക് അടുക്കാനും അറിയാനുമുള്ള ഉപാധികളിൽ പ്രധാനമാണ് സ്വഹീഹുൽ ബുഖാരി എന്നും അതിനാൽ ഖത്മുൽ ബുഖാരി സംഗമത്തിന് ഇസ്ലാമിക ജ്ഞാന സംസ്കൃതിയിൽ വലിയ പങ്കുണ്ടെന്നും കാന്തപുരം ഉസ്താദ് പറഞ്ഞു. ജാമിഅ മർകസിന്റെ പ്രവർത്തനങ്ങളെയും പദ്ധതികളെയും എക്കാലവും നെഞ്ചേറ്റിയ പ്രവർത്തകർ സനദ് ദാന സമ്മേളനം വിജയകരമാക്കാൻ രംഗത്തിറങ്ങണമെന്ന് സംഗമം ആഹ്വാനം ചെയ്തു. സമ്മേളന രൂപരേഖയും ഭാവി പദ്ധതികളും ചടങ്ങിൽ അവതരിപ്പിച്ചു. ഖത്മുൽ ബുഖാരിക്ക് പുറമെ കഴിഞ്ഞവർഷം പഠനം പൂർത്തിയാക്കിയ 38-ാമത് ബാച്ചിലെ 479 സഖാഫി പണ്ഡിതർക്കുള്ള സനദ്ദാനവും സഖാഫി പ്രതിനിധി സംഗമവും അഹ്ദലിയ്യ ആത്മീയ വേദിയുമാണ് സമ്മേളനത്തിലെ മുഖ്യ പരിപാടികൾ.
മർകസ് കാമിൽ ഇജ്തിമാഇൽ നടന്ന സംഗമത്തിൽ കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി വിവിധ വിഷയങ്ങളിൽ സംസാരിച്ചു. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, വി പി എം ഫൈസി വില്യാപ്പള്ളി, എൻ അലി അബ്ദുല്ല, മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദുലത്തീഫ് സഖാഫി പെരുമുഖം സംബന്ധിച്ചു.