ഭരണഘടന മുറുകെപ്പിടിച്ച് എല്ലാ വിഭാഗം ജനങ്ങളും ഒന്നിക്കുക; ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

കോഴിക്കോട്: ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭരണഘടനകളിൽ ഒന്നായ ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ പുതുക്കലാണ് റിപ്പബ്ലിക്ക് ദിനമെന്നും വൈവിധ്യ സമ്പന്നമായ ഇന്ത്യൻ സമൂഹത്തെ ഒന്നിപ്പിക്കുന്നതിന്റെയും മുന്നോട്ടു നയിക്കുന്നതിന്റെയും പ്രധാന ചാലകശക്തിയായ ഭരണഘടനയും അത് നിർവഹിക്കപ്പെടുന്ന പ്രവർത്തനങ്ങളിലൂടെ മാത്രമേ രാജ്യം പുരോഗതി പ്രാപിക്കുകയുള്ളൂവെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. നാമിന്ന് കൈവരിച്ച നേട്ടങ്ങളെല്ലാം സാധ്യമായത് അങ്ങനെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു മുന്നേറിയതിലൂടെയാണ്, കാന്തപുരം പറഞ്ഞു.
ഐക്യവും സമാധാനവും ക്ഷേമവും വികസനവും സാധ്യമാവണമെങ്കിൽ വൈവിധ്യങ്ങൾക്കിടയിലും നാം ഇന്ത്യൻ ജനതയെന്ന അഖണ്ഡതയോടെ ഒന്നിച്ചുനിൽക്കേണ്ടതുണ്ട്. അതിനാൽ ഭരണ ഘടന മുന്നിൽ നിർത്തുകയെന്നതാണ് അഭിവൃദ്ധിയിലേക്കുള്ള നമ്മുടെ ആദ്യപടി.
ഇന്ത്യയെന്ന ജനാധിപത്യ റിപ്പബ്ലിക് രാജ്യത്തിന്റെ അന്തസത്തയും പെരുമയും നഷ്ടപ്പെട്ടു പോകാതെ കാത്തുസൂക്ഷിക്കാൻ ഈ അവസരത്തിൽ ഓരോ പൗരനും മുന്നോട്ടു വരേണ്ടതുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved