ശ്രദ്ധേയമായി അയൽപക്ക സംഗമം

മർകസിൽ നടന്ന അയൽപക്ക സംഗമത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു
മർകസിൽ നടന്ന അയൽപക്ക സംഗമത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു
കാരന്തൂർ: ഫെബ്രുവരി 3 ന് നടക്കുന്ന മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന് മുന്നോടിയായി നടത്തിയ അയൽപക്ക സംഗമം ശ്രദ്ധേയമായി. മർകസ് സ്ഥാപനങ്ങളുടെ അയൽവാസികളും സഹകാരികളുമായ 500 കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുത്തു. സമ്മേളന പദ്ധതികളും സന്ദേശങ്ങളും പങ്കുവെച്ച സംഗമം പരസ്പര സൗഹാർദ്ദത്തിന്റെയും ഒരുമയുടെയും സന്ദേശം വിളംബരം ചെയ്യുന്നതായിരുന്നു.
എല്ലാവരെയും ഉൾകൊള്ളുകയെന്നതാണ് മർകസിന്റെ സംസ്കാരം. മർകസിന്റെ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളിൽ പ്രധാനമാണ് പരിസരവാസികൾ. ദീർഘനാളത്തെ അയൽവാസികളായ നാമെല്ലാം എക്കാലത്തും പരസ്പരം സൗഹൃദത്തോടെ ജീവിക്കണം. മർകസ് പ്രവർത്തനങ്ങളിൽ സ്വന്തം വീടുപോലെ എല്ലാവരും സജീവമാവണം. സംഗമത്തെ സംബോധന ചെയ്ത് സാരഥി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. വിഭവസമൃദ്ധമായ സത്കാരം സംഗമത്തിന് നിറം പകർന്നു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. ബശീർ പടാളിയിൽ, എൻ അലി അബ്ദുല്ല, ഉമർ ഹാജി, ഉനൈസ് മുഹമ്മദ്, അബ്ദുലത്തീഫ് സഖാഫി പെരുമുഖം, അക്ബർ ബാദുഷ സഖാഫി, അബ്ദുറശീദ് സഖാഫി, ഹനീഫ് അസ്ഹരി, ഉസ്മാൻ സഖാഫി, ഇഖ്ബാൽ സഖാഫി സംബന്ധിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved