ലോക യൂനാനി ദിനം; ത്രിദിന മെഡിക്കല്‍ ക്യാമ്പിന് നോളജ് സിറ്റിയില്‍ തുടക്കം


നോളജ് സിറ്റി: ലോക യൂനാനി ദിനാചരണത്തോടനുബന്ധിച്ച് മര്‍കസ് നോളജ് സിറ്റിയില്‍ ഇന്ന് (വെള്ളി) മുതൽ ത്രിദിന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് (ബ്രുവരി ഒമ്പത്, 10, 11) ക്യാമ്പ് നടക്കുന്നത്. പരിശോധന സൗജന്യമായും ഹിജാമ, തെറാപ്പി എന്നിവ 50 ശതമാനം ഇളവുകളോടെയും ക്യാമ്പിലെത്തുന്നവര്‍ക്ക് ലഭ്യമാക്കും. ഇന്ന് രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 12 വരെ നടക്കുന്ന ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പിന് ഡോ. ഒ കെ എം അബ്ദുറഹ്മാന് നേതൃത്വം നല്‍കും. ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ സ്പെഷ്യല്‍ ഓര്‍ത്തോ- ന്യൂറോ ക്യാമ്പ് നടക്കും. ഡോ. യു മുജീബ് നേത്യത്വം നല്‍കും. ഹിജാമ- വെല്‍നെസ്സ് ക്യാമ്പ് ഞായറാഴ്ച നടക്കും. ബുക്കിംഗിനും വിശദവിവരങ്ങള്‍ക്കുമായി 6235 99 88 11, 04952 23 88 32 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം