മർകസ് സീ ക്യു സഹ്റാവി ബിരുദദാനം നാളെ

കൊടുവള്ളി: മർകസിന് കീഴിൽ പ്രവർത്തിക്കുന്ന സീ ക്യു പ്രീസ്കൂൾ നെറ്റ്വർക്ക് അധ്യാപികമാർക്കുള്ള ആറാമത് സഹ്റാവി ബിരുദദാനം നാളെ (ബുധൻ) മർകസ് നോളജ് സിറ്റിയിൽ നടക്കും. കഴിഞ്ഞ ഒൻപതു വർഷമായി 137ലധികം സെന്ററുകളിലായി പ്രവർത്തിക്കുന്ന സീ ക്യു പ്രീസ്കൂൾ നെറ്റ്വർക്കിൻ്റെ പ്രത്യേകം തയ്യാർ ചെയ്ത ECCE കോഴ്സും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും പൂർത്തിയാക്കിയ അധ്യാപികമാർക്കാണ് ബിരുദം നൽകുന്നത്. 110 അദ്ധ്യാപികമാരാണ് ഈ വർഷം ബിരുദം സ്വീകരിക്കുക. ഉദ്ഘാടന ചടങ്ങിൽ സയ്യിദ് അലി ബാഫഖി തങ്ങൾ, സുൽത്വാനുൽ ഉലമ കാന്തപുരം ഏ. പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഷറഫുദ്ധീൻ ജമലുലൈലി, സി മുഹമ്മദ് ഫൈസി, ഡോ. അബ്ദുൽ ഹകീം അസ്ഹരി, ഉനൈസ് മുഹമ്മദ്, റഷീദ് പുന്നശ്ശേരി സംബന്ധിക്കും. സനദ് ദാന ചടങ്ങ് ശരീഫ ഖദീജ മുല്ല ബീവി അൽ ജിഫ്രി, നഫീസ മുല്ല ബീവി അൽ അഹ്ദൽ അവേലം, സയ്യിദ സൗദ ശിഹാബ് ജമലുലൈലി, ശരീഫ റുഖിയാ ബീവി ബാഫഖി, ശരീഫ ത്വാഹിറ ബീവി ബാഫഖി നിർവഹിക്കും.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved