മർകസ് സീ ക്യു സഹ്റാവി കോൺവൊക്കേഷന് പ്രൗഢസമാപനം; 110 സഹ്റാവികൾ കർമ്മരംഗത്തേക്ക്

മർകസ് സീ ക്യു ആറാമത് സഹ്റാവി കോൺവൊക്കേഷൻ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു.
മർകസ് സീ ക്യു ആറാമത് സഹ്റാവി കോൺവൊക്കേഷൻ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: മർകസ് സി ക്യു ആറാം സഹ്റാവി കോൺവൊക്കേഷന് പ്രൗഢസമാപനം. മർകസ് നോളജ് സിറ്റിയിലെ വലൻസിയ ഗല്ലേറിയയിൽ നടന്ന ചടങ്ങ് ർകസ് സ്ഥാപകനും സീ ക്യൂ മുഖ്യ രക്ഷാധികാരിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. പ്രീസ്കൂൾ വിദ്യാഭ്യാസരംഗത്ത് നൂതന ആശയവുമായി ഒൻപതു വർഷങ്ങൾക്കു മുമ്പ് മർകസ് ആരംഭിച്ച സംരംഭമാണ് സീ ക്യു പ്രീസ്കൂൾ നെറ്റ്വർക്ക്. മൂന്നു വർഷം കൊണ്ട് ഇംഗ്ലീഷ്, അറബി, മലയാളം, ഹിന്ദി ഭാഷകളും കണക്ക്, പരിസ്ഥിതി പഠനത്തോടൊപ്പം ഖുർആൻ നിയമമനുസരിച്ച് പാരായണം ചെയ്യാൻ പഠിക്കുകയും മനഃപ്പാഠമാക്കുകയും ചെയ്യും വിധമാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. കുരുന്നു ഹൃദയങ്ങളിലേക്ക് ഈ അറിവുകൾ പകർന്നു നൽകുന്നതിന് പ്രത്യേകം തയ്യാർ ചെയ്ത ശിശു സൗഹൃദ EEC പഠന രീതി അനുസരിച്ച് ട്രെയിനിങ്ങും നിരന്തര പരിശീലനവും മൂന്നു വർഷത്തെ പ്രവർത്തിപരിചയവും പൂർത്തിയാക്കിയ 110 സഹ്റാവികളാണ് ഈ വർഷം ബിരുദം സ്വീകരിച്ചത്. മർകസ് നോളജ് സിറ്റിയിൽ നടന്ന ചടങ്ങിൽ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി സന്ദേശപ്രഭാഷണം നടത്തി. സഹ്റാവികൾക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകൾ ശരീഫ ഖദീജ മുല്ല ബീവി അൽ ജിഫ്രി, നഫീസ മുല്ല ബീവി അവേലം, ഷെരീഫ റുക്കിയ ബീവി ബാഫഖി, ശരീഫ താഹിറ ബീവി ബാഫഖി, എ.പി മുഹ്സിന തുടങ്ങിയവർ കൈമാറി.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved