മര്കസ് ഹോം കെയര് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.

മലപ്പുറത്ത് നടന്ന മര്കസ് ഹോം കെയര് ട്രെയിനിംഗ് പ്രോഗ്രാം
മലപ്പുറത്ത് നടന്ന മര്കസ് ഹോം കെയര് ട്രെയിനിംഗ് പ്രോഗ്രാം
മലപ്പുറം: മര്കസ് ഹോം കെയര് പദ്ധതിയുടെ മലപ്പുറം ജില്ലിയിലെ ഗുണഭോക്താക്കൾക്കായി ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. മഅ്ദിന് അക്കാദമി, മജ്മഅ് അരീക്കോട്, മജ്മഅ് നിലമ്പൂര്, ബുഖാരി കൊണ്ടോട്ടി , ഖുതുബുസ്സമാന് ഇംഗ്ലീഷ് മീഡിയം സ്കൂള് ചെമ്മാട്, ജാമിഅ ഹികമിയ്യ മഞ്ചേരി, തര്തീല് സ്കൂള് കോട്ടക്കല്, ഇര്ഷാദിയ്യ കൊളത്തൂര്, എം.ഇ.ടി സ്കൂള് തിരൂര് എന്നീ ഒമ്പത് കേന്ദ്രങ്ങളിലായി വിവിധ ദിവസങ്ങളിൽ നടന്ന ട്രെയിനിംഗിൽ 500 ലധികം വിദ്യാര്ത്ഥികളും രക്ഷിതാക്കളും സംബന്ധിച്ചു.
ചെറു പ്രായത്തിലെ അനാഥരാവുന്ന വിദ്യാര്ത്ഥികളെ സ്വന്തം വീടുകളില് തന്നെ താമസിപ്പിച്ച് വിദ്യാഭ്യാസ സൗകര്യങ്ങളും മറ്റു ചെലവുകളും നൽകി വളര്ത്തികൊണ്ടുവരുന്ന മർകസ് പദ്ധതിയാണ് ഹോം കെയർ. നിലവിൽ 12,000 ത്തിലധികം വിദ്യാർത്ഥികൾ വിവിധ സംസ്ഥാനങ്ങളിലായി ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. നിശ്ചിത പ്രായമെത്തിയാൽ പ്രൊഫഷണൽ കോഴ്സുകൾ അടക്കമുള്ള ഉന്നത പഠന സൗകര്യങ്ങൾ മർകസ് ഇവർക്ക് ലഭ്യമാക്കുന്നുണ്ട്. കൃത്യമായ ഇടവേളകളില് പദ്ധതിയുടെ ഭാഗമായ വിദ്യാര്ത്ഥികളെയും രക്ഷിതാക്കളെയും ഒരുമിച്ചുകൂട്ടി നൈപുണി വികസന ട്രെയിനിങ്ങും കരിയർ ഗൈഡൻസും കലാ-കായിക പരിപാടികളും നടത്തിവരുന്നുണ്ട്.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved