മര്കസ് ഇംഗ്ലീഷ് സ്കൂള് അന്താരാഷ്ട്ര നിലവാരത്തിലേക്ക്
Markaz Live News
February 01, 2017
Updated
കുന്ദമംഗലം: വൈജ്ഞാനിക മുന്നേറ്റത്തിന്റെ രണ്ടരപ്പതിറ്റാണ്ടിലേക്കെത്തുന്ന മര്കസ് ഇംഗ്ലീഷ് മീഡിയം സ്കൂള് സില്വര് ജൂബിലിയുടെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ഇതിന്റെ ഭാഗമായി ഹൈടെക് സൗകര്യങ്ങളോടെ നിര്മ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും അന്താരാഷ്ട്ര നവീകരണ പദ്ധതി പ്രഖ്യാപനവും പത്മശ്രീ എം.എ യൂസുഫലി നിര്വ്വഹിച്ചു.വിദ്യാര്ത്ഥി സൗഹൃദവും ആനന്ദകരവുമായ വിദ്യാഭ്യാസ രീതിയാണ് ഇതര സ്കൂളുകളില് നിന്നും മര്കസ് ഇംഗ്ലീഷ് മീഡിയം സീനിയര് സെക്കണ്ടറി സ്കൂളിനെ വ്യത്യസ്തമാക്കുന്നത്. കൂടാതെ രാജ്യത്തെ വ്യത്യസ്ത സംസ്ഥാനങ്ങളില് നിന്നുളള വിദ്യാര്ത്ഥികളുമായുളള സമ്പര്ക്കം വൈവിധ്യമാര്ന്ന ഭാഷകളെയും സംസ്കാരങ്ങളെയും നേരിട്ടു മനസ്സിലാക്കാനും കുട്ടികളെ പ്രാപ്തരാക്കുന്നു. സ്കൂളിന്റെ 25 വര്ഷം ലളിതമായി അവതരിപ്പിച്ച പ്രൗഢമായ ചടങ്ങില് മര്കസ് ജനറല് സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര് മുസ്ലിയാര് അധ്യക്ഷം വഹിച്ചു. ചടങ്ങില് മര്കസ് ജനറല് മാനേജര് സി.മുഹമ്മദ് ഫൈസി, മാനേജിംഗ് ഡയരക്ടര് ഡോ.അബ്ദുല് ഹകീം അസ്ഹരി, സ്കൂള് പി.ടി.എ പ്രസിഡണ്ട് ഷൗക്കത്തലി, സ്കൂള് മാനേജര് ഹനീഫ അസ്ഹരി എിവര് സംബന്ധിച്ചു. സ്കൂള് സീനിയര് പ്രിന്സിപ്പാള് അമീര് ഹസ്സന് ഓസ്ട്രേലിയ പദ്ധതി അവതരിപ്പിച്ചു. ഡെപ്യൂട്ടി പ്രിന്സിപ്പാള് റംസി മുഹമ്മദ് സ്വാഗതവും പ്രോഗ്രാം കോര്ഡിനേറ്റല് മുഹമ്മദ് ദില്ഷാദ് നന്ദിയും പറഞ്ഞു.