വേനൽമഴ- മർകസ് വെക്കേഷൻ ക്യാമ്പ് 17 മുതൽ

കാരന്തൂർ : അവധികാലത്ത് വിദ്യാർത്ഥികൾക്കുവേണ്ടി മർകസ് ഇഹ്റാം സംഘടിപ്പിക്കുന്ന സമ്മർ വെക്കേഷൻ ക്യാമ്പ് 'വേനൽമഴ' ഈ മാസം 17ന് ആരംഭിക്കും. ആറ് ദിവസം വീതമുള്ള വിവിധ ക്യാമ്പുകളാണ് നടക്കുന്നത്. കുട്ടികളുടെ ചിന്താശേഷിയും വ്യക്തിത്വവും വളരുന്നതിനാവശ്യമായ മോട്ടിവേഷൻ, ഗൈഡൻസ്, ഡ്രീമിംഗ്, ഗോൾ സെറ്റിങ്, കരിയർ ഓറിയന്റേഷൻ, ഇഫക്ടീവ് കമ്മ്യൂണിക്കേഷൻ, ലീഡർഷിപ് ആൻഡ് മാനേജ്മന്റ് സ്കിൽസ്, ഇഫക്ടീവ് സ്റ്റഡി ഹാബിറ്റ്സ്, ടൈം മാനേജ്മന്റ് തുടങ്ങിയ മൊഡ്യൂളുകളിൽ നടക്കുന്ന ക്യാമ്പിന് പ്രഗൽഭരായ ട്രെയിനർമാർ, മനഃശാസ്ത്ര വിധഗ്ധർ, പ്രൊഫഷണലുകൾ നേതൃത്വം നൽകും.
യൂ.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ക്യാമ്പ് ഏപ്രിൽ, മെയ് മാസങ്ങളിലാണ് നടക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നതിന് 8714141122, 8891000155, നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved