ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിലേക്ക് മർകസ് വിദ്യാർത്ഥി മുഹമ്മദ് യാസീൻ


കുന്ദമംഗലം: ഐ.ടിയിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്കായി ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പിലേക്ക് കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് യാസീൻ അർഹത നേടി. ആനിമേഷൻ വിഭാഗത്തിലാണ് ഒമ്പതാം തരം വിദ്യാർത്ഥിയായ യാസീൻ സെലക്ഷൻ നേടിയത്. തിരുവനന്തപുരത്ത് നടക്കുന്ന ക്യാമ്പിലേക്ക് കോഴിക്കോട് ജില്ലയിൽ നിന്ന് 5 വിദ്യാർത്ഥികൾക്കാണ് ആനിമേഷൻ വിഭാഗത്തിൽ അവസരം ലഭിച്ചത്. പഠനത്തോടൊപ്പം ഐ.ടി യിലും മികവ് പുലർത്തുന യാസീൻ കുറ്റിക്കാട്ടൂർ ആനകുഴിക്കര തെക്കെവീട്ടിൽ ഹാരിസ്, നൂർജഹാൻ എന്നിവരുടെ മകനാണ്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം