ഐ.ഐ.ടി കാൺപൂരിൽ നിന്ന് ഡോ. മുജീബ് നൂറാനിക്ക് പി.എച്ച്.ഡി.

കോഴിക്കോട് : മർകസ് സെൻ്റർ ഓഫ് എകലൻസായ ജാമിഅ മദീനത്തുന്നൂർ പൂർവ്വവിദ്യാർത്ഥി ഡോ.മുജീബ് റഹ്മാൻ നൂറാനി ഐ ഐടി കാൺപൂരിൽ നിന്ന് പി. എച്ച്.ഡി. കരസ്ഥമാക്കി. ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെൻ്റിനു കീഴിൽ 'മതവും സാമ്പത്തിക ദൈഗ്ദ്യവും: മലബാറിൻ്റെ ഉദാരവൽക്കരണാനന്തര സമ്പദ്വ്യവസ്ഥയിൽ സംരംഭകത്വത്തിൻ്റെ അവസ്ഥ"എന്ന വിഷയത്തിലായിരുന്നു ഗവേഷണം .
ജെ എം എം എ ,റൂട്ട്ലെഡ്ജ്(2022),ജേണൽ ഓഫ് ലീഗൽ ആന്ത്രോപോളജി(2022) തുടങ്ങിയ പ്രധാന പബ്ലിക്കേഷനുകളുണ്ട്. അമേരിക്കൻ ഇന്ത്യ ഫൗണ്ടേഷൻ്റെ വില്ല്യം ജെ.ക്ലിൻ്റൻ ഫെല്ലോഷിപ്പ് - 2017-18, ഐഐടി ഗാന്ധിനഗറും യൂണിവേഴ്സിറ്റി ഓഫ് ലിസ്ബന്നും നൽകുന്ന നീൽസൺ ഫെല്ലോഷിപ്പ് 2016 തുടങ്ങിയ ഫെല്ലോഷിപ്പുകൾ നേടി. യൂൻവേഴ്സിറ്റി ഓഫ് ലീഡ്സ്,ഗ്ലോബൽ സൗത്ത് സ്റ്റഡീസ് സെൻറർ - യൂണിവേഴ്സിറ്റി ഓഫ് കൊളോൻ, യൂറോപ്യൻ അക്കാദമി ഓഫ് റിലീജിയൻ ജർമനി ,സെൻറർ ഫോർ മുസ്ലിം സ്റ്റേറ്റ്സ് ആൻഡ് സൊസൈറ്റിസ് - യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയടക്കം ധാരാളം അന്താരഷ്ട്ര കോൺഫറൻസുകളിൽ പങ്കെടുത്തിട്ടുണ്ട്.നിലവിൽ ഇന്ത്യ ഗോൾഡ് പോളിസി സെൻ്റർ ഫെല്ലോയും പ്രിസം ഫൗണ്ടേഷൻ സെൻട്രൽ കാബിനറ്റ് അംഗവും കോട്ടക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ബോൾസ്റ്റർ ഫൗണ്ടേഷൻ അക്കാദമിക് ഡയറക്ടറുമാണ്. മലപ്പുറം വളപുരം സ്വദേശികളായ കെ സി സെയ്തലവി ബാഖവി-ഹഫ്സത്ത് ദമ്പതികളുടെ മകനാണ്. ജാമിഅ മദീനതുന്നൂർ ചെയർമാൻ ഗ്രാൻ്റ്മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും റെക്ടർ കം ഫൗണ്ടർ ഡോ. എ.പി.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും പ്രത്യേകം അഭിനന്ദിച്ചു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved