ഫോട്ടോഗ്രഫി ശില്പശാല 18ന് നോളജ് സിറ്റിയില്; രജിസ്ട്രേഷന് ആരംഭിച്ചു
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്കും ...

നജ്മു ഐഷൂട്ട്സ് നേതൃത്വം നല്കും ...
നോളജ് സിറ്റി: ഫോട്ടോഗ്രഫിയില് തത്പരരായവര്ക്കായി മര്കസ് നോളജ് സിറ്റിയില് ഏകദിന ഫോട്ടോഗ്രഫി ശില്പശാല സംഘടിപ്പിക്കുന്നു. ഫോട്ടോഷൂട്ട് പരിശീലകന് നജ്മു ഐഷൂട്ട്സ്, ഫോട്ടോ ജേണലിസ്റ്റ് ഹസനുല് ബസരി പികെ എന്നിവര് സെഷനുകള്ക്ക് നേതൃത്വം നല്കും.
ഈ മാസം 18 ശനിയാഴ്ച നോളജ് സിറ്റിയിലെ ലാന്ഡ് മാര്ക് ക്ലബ് 99ല് വെച്ചാണ് ശില്പശാല നടക്കുന്നത്. രാവിലെ ഒമ്പത് മുതല് വൈകിട്ട് അഞ്ച് മണി വരെയാണ് ശില്പശാല. മര്കസ് നോളജ് സിറ്റിയിലെ പബ്ലിക് റിലേഷന് ഡിപ്പാര്ട്മെന്റാണ് സംഘാടകര്.
കമ്പോസിഷന്, ലൈറ്റിംഗ്, കളര് ഗ്രേഡിംഗ്, പോര്ട്ട്ഫോളിയോ ഡെവലപ്മെന്റ് തുടങ്ങിയവ ശില്പശാലയില് ചര്ച്ചയാകും. പരിമിതമായ സീറ്റുകളിലേക്ക് രജിസ്ട്രേഷന് ചെയ്യാനും കൂടുതല് വിവരങ്ങള്ക്കുമായി 70340 22058, 6235 998 805 എന്നീ നമ്പറുകളില് ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര് അറിയിച്ചു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved