മർകസ് റൈഹാൻ വാലിയിലേക്ക് പുതപ്പ് കിറ്റുകൾ നൽകി
മർകസ് റൈഹാൻ വാലി അനാഥാലയത്തിലേക്ക് മാൻകൈൻഡ് ഫാർമ ലിമിറ്റഡ് നൽകുന്ന പുതപ്പ് കിറ്റുകൾ അധികൃതർ ഏറ്റുവാങ്ങുന്നു.
മർകസ് റൈഹാൻ വാലി അനാഥാലയത്തിലേക്ക് മാൻകൈൻഡ് ഫാർമ ലിമിറ്റഡ് നൽകുന്ന പുതപ്പ് കിറ്റുകൾ അധികൃതർ ഏറ്റുവാങ്ങുന്നു.
കാരന്തൂർ: മർകസ് റൈഹാൻ വാലി അനാഥ മന്ദിരത്തിലെ വിദ്യാർഥികൾക്ക് പുതപ്പും തലയിണയും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. പ്രമുഖ ഇംഗ്ലീഷ് മരുന്ന് ഉൽപാദന കമ്പനിയായ മാൻകൈൻഡ് ഫാർമ ലിമിറ്റഡാണ് കിറ്റുകൾ നൽകിയത്. ഇഖ്റ ഹോസ്പിറ്റലിലെ ഇ ൻ ടി വിഭാഗം ഡോക്ടറായ ഡോ. ശാഹുൽ ഹമീദ് കിറ്റുകൾ കൈമാറി. മർകസ് ഡയറക്ടർ ജനറലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി മുഹമ്മദ് ഫൈസി ചടങ്ങിന് നേതൃത്വം നൽകി.
മർകസ് ഗ്ലോബൽ കൗൺസിൽ സി.ഇ.ഒ സി പി ഉബൈദുല്ല സഖാഫി, ഡയറക്ടർ ഇൻചാർജ് അക്ബർ ബാദുഷ സഖാഫി, സി.എ.ഒ വി എം റശീദ് സഖാഫി, ഓർഫനേജ് മാനേജർ സി പി സിറാജ് സഖാഫി എന്നിവർ ചേർന്ന് കിറ്റുകൾ ഏറ്റുവാങ്ങി. മാൻകൈൻഡ് ഫാർമയുടെ മാനേജർമാരായ രൂപേഷ്, മുജീബ് റഹ്മാൻ ജീവനക്കാരായ സഫ്വാൻ, നിതിൻ തുടങ്ങിയവർ സംബന്ധിച്ചു. സി എസ് ആർ പദ്ധതിയുടെ ഭാഗമായി മാൻകൈൻഡ് ഫാർമ ഇന്ത്യയിലുടനീളമുള്ള വൃദ്ധസദനങ്ങളിലേക്കും ഓർഫനേജുകളിലേക്കും പുതപ്പ് കിറ്റുകൾ വിതരണം ചെയ്തു വരികയാണ്.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved