മർകസ് ലോ കോളജ് വിദ്യാര്ഥികള് എജ്യു കിറ്റ് വിതരണം ചെയ്തു
നൂറാംതോട് എ എം എല് പി സ്കൂളിലെ വിദ്യാര്ഥികള്ക്കുള്ള പഠനോപകരണ വിതരണം എന്എസ്എസ് സ്റ്റേറ്റ് ഓഫീസര് ഡോ. എ.അന്സാര് ഉദ്ഘാടനം ചെയ്യുന്നു
നൂറാംതോട് എ എം എല് പി സ്കൂളിലെ വിദ്യാര്ഥികള്ക്കുള്ള പഠനോപകരണ വിതരണം എന്എസ്എസ് സ്റ്റേറ്റ് ഓഫീസര് ഡോ. എ.അന്സാര് ഉദ്ഘാടനം ചെയ്യുന്നു
അടിവാരം: പുതിയ അധ്യായന വര്ഷം ആരംഭിക്കാനിരിക്കെ നൂറാംതോട് എ എം എല് പി സ്കൂളിലെ മുഴുവന് വിദ്യാര്ഥികള്ക്കും പഠനോപകരണങ്ങള് ഒരുക്കി മര്കസ് ലോ കോളജ് എന്എസ്എസ് വളണ്ടിയര്മാര്. സ്കൂളില് നടന്ന എജ്യൂ കിറ്റ് വിതരണ ഉദ്ഘാടനം എന്എസ്എസ് സ്റ്റേറ്റ് ഓഫീസര് ഡോ. എ.അന്സാര് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് എന്എസ്എസ് നടത്തിവരുന്ന പഠനോപകരണ വിതരണങ്ങള് വിദ്യാര്ത്ഥികള്ക്കും അധ്യാപകര്ക്കും രക്ഷിതാക്കള്ക്കും വലിയ ആശ്വാസമാണെന്നും മര്കസും അതിന്റെ സാരഥി കാന്തപുരം എപി അബൂബക്കര് മുസ്ലിയാരും മുന്നോട്ടുവെക്കുന്ന വിദ്യാഭ്യാസ സാമൂഹിക പ്രവര്ത്തനങ്ങള്ക്ക് ശക്തിപകരാന് എന്എസ്എസ് വളണ്ടിയര്മാര് സജീവമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്കൂളിലെ 135 വിദ്യാര്ത്ഥികള്ക്ക് ആവശ്യമായ മുഴുവന് പഠനോപകരണങ്ങളും എന്എസ്എസ് വളണ്ടിയര് തയ്യാറാക്കിയിരുന്നു. ചടങ്ങില് സ്കൂള് ഹെഡ്മാസ്റ്റര് അബ്ദുന്നാസര് അധ്യക്ഷത വഹിച്ചു. മര്കസ് ലോ കോളേജ് ജോയിന്റ് ഡയറക്ടര് ഡോ. സി അബ്ദുല് സമദ്, അഹമ്മദ് രിഫായി, ഡിറ്റക്സ് ജോര്ജ്, സൈനുല് ആബിദ് സഖാഫി എന്നിവര് സംസാരിച്ചു. മര്കസ് ലോ കോളേജ് പ്രോഗ്രാം ഓഫീസര് ഇബ്രാഹിം മുണ്ടക്കല് സ്വാഗതവും സഹല് കഞ്ഞിപ്പുഴ നന്ദിയും പറഞ്ഞു.
മലേഷ്യന് പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന് പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved