സീ ക്യൂ അലിഫ് ഡേ: ഗ്ലോബൽ ഉദ്ഘാടനം കാന്തപുരം ഉസ്താദ് നിർവഹിച്ചു

കോഴിക്കോട്: നാഷണൽ എഡ്യൂക്കേഷൻ പോളിസി (എൻ ഇ പി) പ്രകാരം മൂല്യവത്തായ പ്രീസ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുന്ന സീ ക്യൂ പ്രീസ്കൂൾ നെറ്റ്വർക്കിൻ്റെ വിദ്യാരംഭം അലിഫ് ഡേ ഗ്ലോബൽ ഉദ്ഘാടനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നിർവഹിച്ചു. കേരളം, കർണാടക, തമിഴ്നാട്, ലക്ഷദ്വീപ് തുടങ്ങിയ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഒമാൻ, സൗദി, തുടങ്ങിയ വിദേശ രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 142 സെന്ററുകളിൽ നാലായിരത്തോളം കുരുന്നുകളാണ് ഇത്തവണ ആദ്യാക്ഷരം കുറിക്കുന്നത്. അലിഫ് ഡേ ചടങ്ങുകൾക്ക് പ്രദേശത്തെ പണ്ഡിതരും, സാദാത്തുക്കളും എഴുത്തുകാരും, പൗര പ്രമുഖരും നേതൃത്വം നൽകും. ആദ്യമായി വിദ്യാലയത്തിലെത്തുന്ന കുരുന്നുകൾക്ക് പഠനോപകരണങ്ങളും, യൂണിഫോമും, സമ്മാനങ്ങളും നൽകിയാണ് വരവേൽക്കുക.
കോഴിക്കോട് മർകസിൽ നടന്ന ചടങ്ങിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പളി, ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട്, സീ ക്യൂ ഡയറക്ടർ അബ്ദുൽ ഹകീം അസ്ഹരി , സി ഇ ഒ റശീദ് പുന്നശ്ശേരി, അക്കാദമിക് ഡയറക്ടർ ഇല്യാസ് അസ്ഹരി, അഡ്മിനിസ്ട്രേറ്റർ ശാഫി സഖാഫി, അക്കാദമിക് കോഡിനേറ്റർ അബൂബക്കർ അരൂർ സംബന്ധിച്ചു.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved