കുന്ദമംഗലം: പുതിയ കാലത്തോടും പുതിയ ലോകത്തോടും സംവദിക്കാൻ വിദ്യാർഥികൾ പ്രാപ്തരാവണമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും മർകസ് ഡയറക്ടർ ജനറലുമായ സി മുഹമ്മദ് ഫൈസി പറഞ്ഞു. കാരന്തൂർ മർകസ് ഗേൾസ് ഹൈസ്കൂൾ പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനത്തോടൊപ്പം അച്ചടക്കവും അനുസരണയും പ്രാർഥനയും കൂടെയുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി ടി എ പ്രസിഡൻ്റ് മിസ്ത്വഹ് മൂഴിക്കൽ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ എസ് ശ്രീകുമാർ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പാൾ എ റശീദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഷൈജ വളപ്പിൽ, ഡോ. അബൂബക്കർ നിസാമി, പ്രീത കെ, റബീബ പി സംബന്ധിച്ചു. ഹെഡ്മിസ്ട്രസ് എ ആയിശാബീവി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സാജിത ടീച്ചർ നന്ദിയും പറഞ്ഞു.
മലേഷ്യന് പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന് പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved