കാരന്തൂർ: ജാമിഅ മർകസ് വിദ്യാർത്ഥി സംഘടന ഇഹ്യാഉസ്സുന്നയുടെ 2024-25 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. "തക്വീൻ" എന്ന നാമത്തിൽ ബൈത്തുൽ ഹിക്മ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചീഫ് പാട്രൺ വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ഇഹ്യാഉസ്സുന്ന പ്രഥമ പ്രസിഡൻറ് മൊയ്തീൻ കുട്ടി സഖാഫി വാവൂർ ഉദ്ഘാടനം ചെയ്തു.
നാല് പതിറ്റാണ്ട് പൂർത്തിയാക്കുന്ന വിദ്യാർഥി സംഘടനയുടെ റൂബി ജൂബിലി പ്രമേയം ഹാഫിള് അബൂബക്കർ സഖാഫി പ്രഖ്യാപിച്ചു. സെക്രട്ടറി അൻസാർ പറവണ്ണ വിഷൻ 24 കർമ പദ്ധതി അവതരിപ്പിച്ചു. റബീഹ് ബുഖാരി പ്രമേയ പ്രഭാഷണം നടത്തി. ബഷീർ സഖാഫി കൈപ്രം, അബ്ദുൽ സത്താർ കാമിൽ സഖാഫി, കരീം ഫൈസി വാവൂർ, സയ്യിദ് മുഅമ്മിൽ ബാഹസൻ സംബന്ധിച്ചു. ശുഹൈബ് ചേളാരി സ്വാഗതവും ഹബീബ് ഒതളൂർ നന്ദിയും പറഞ്ഞു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved