ക്യു-കൗൻ ഖുർആൻ ഫെസ്റ്റിവൽ പ്രഖ്യാപിച്ചു

കൊയിലാണ്ടി: "വെളിച്ചത്തിൻ്റെ പൊരുൾ തേടി" എന്ന പ്രമേയത്തിൽ പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്റ്റുഡൻസ് യൂണിയൻ അന്നബഅ് സംഘടിപ്പിക്കുന്ന ക്യു-കൗൻ ഖുർആൻ ഫെസ്റ്റിവലിൻ്റെ മൂന്നാം എഡിഷൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രഖ്യാപിച്ചു.ജൂലായ് 04 മുതൽ ഓഗസ്റ്റ് 04 വരെ നീണ്ടുനിൽക്കുന്ന അന്നബഅ് ഖുർആൻ ഫെസ്റ്റിവലിൻ്റെ ഭാഗമായി കേരളത്തിലെ വിവിധ ദഅവാ കോളേജുകളിൽ പഠനം നടത്തുന്ന ഇരുന്നൂറോളം വിദ്യാർഥികൾ പങ്കെടുക്കുന്ന ദ്വിദിന ഖുർആൻ പഠന ക്യാമ്പ്,വിവിധ കാമ്പസുകളിലെ പ്രൊഫഷണൽ വിദ്യാർഥികൾ സംബദ്ധിക്കുന്ന ലിബറോ സ്റ്റുഡൻ്റ്സ് സമ്മിറ്റ്, ഖുർആൻ പാരായണ നിയമ ശാസ്ത്രത്തിലെ വിഖ്യാത ഗ്രന്ഥം മുഖദ്ദിമതുൽ ജസരിയ്യയുടെ അഖില കേരള ആശയ മനഃപാഠ മത്സരം, ഖുർആൻ മെഗാ ക്വിസ്,ഖുർആൻ സൗഹൃദ സംഗമം,ഖുർആൻ വിസ്മയം,മത്സ്യത്തൊഴിലാളി സംഗമം,ദൗറത്തുൽ ഖുർആൻ,ഖുർആൻ പ്രഭാഷണം തുടങ്ങിയവ നടക്കും.പ്രഖ്യാപന സംഗമത്തിൽ മർകസ് സി.എ.ഒ വി എം അബ്ദുറഷീദ് സഖാഫി,ഇ.കെ ശിഹാബുദ്ദീൻ സഖാഫി എളേറ്റിൽ, ശുഹൈബ് സഖാഫി ഒഴുകൂർ, ഇർഷാദ് സൈനി അരീക്കോട് തുടങ്ങിയവർ സംബന്ധിച്ചു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved