വിദ്യാർഥികൾ സമയം ഫലപ്രദമായി വിനിയോഗിക്കണം; സി മുഹമ്മദ് ഫൈസി
മർകസ് ഗേൾസ് സ്കൂൾ കൾച്ചറൽ ക്ലബ് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
മർകസ് ഗേൾസ് സ്കൂൾ കൾച്ചറൽ ക്ലബ് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: വിദ്യാർത്ഥികൾ സമയം ഫലപ്രദമായി വിനിയോഗിക്കണമെന്നും സമയ ബന്ധിതമായി കാര്യങ്ങൾ ചെയ്തു തീർക്കുകയും പഠന കാലം ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്നും മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പറഞ്ഞു. മർകസ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ കൾച്ചറൽ ക്ലബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളുടെയും അധ്യാപകരുടെയും വീട്ടുകാരുടെയും യോജിച്ച പ്രവർത്തങ്ങളിലൂടെ ധാർമിക ബോധമുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൾച്ചറൽ ക്ലബ് രൂപീകരിച്ചിരിക്കുന്നത്. ലഹരി പദാർഥങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മൊബൈൽ അഡിക്ഷൻ, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ, അശ്ലീലങ്ങൾ എന്നിവക്ക് അടിമപ്പെടാതിരിക്കാനും ക്ലബ്ബിന്റെ കീഴിൽ വരും നാളുകളിൽ വിവിധ പദ്ധതികൾ ആവിഷ്കരിക്കും. ക്ലബ് ഭാരവാഹികളായി വിവിധ ക്ലാസുകളിൽ നിന്നും വിദ്യാർഥികളെ തിരഞ്ഞെടുത്തു.
ഉദ്ഘാടന ചടങ്ങിൽ മർകസ് കൾച്ചർ ആൻഡ് എൻവിയോൺമെൻറ് ജോയിന്റ് ഡയറക്ടർ മുഹമ്മദ് അലി സഖാഫി വള്ളിയാട് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് അയിഷാ ബീവി സ്വാഗതം പറഞ്ഞു. അബ്ദുലത്തീഫ് സഖാഫി പ്രാർഥന നിർവഹിച്ചു , ഡോ. അബൂബക്കർ നിസാമി, ജലീൽ അഹ്സനി, അബ്ദുൽ ഖാദർ സഖാഫി പൈലിപ്പുറം സംസാരിച്ചു. ഉസ്മാൻ സഖാഫി നന്ദി പറഞ്ഞു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved