മാസാന്ത ദലാഇലുല് ഖൈറാത്ത് സംഗമത്തിന് ജാമിഉല് ഫുതൂഹില് തുടക്കമായി

ജാമിഉല് ഫുതൂഹ്: മാസാന്ത ദലാഇലുല് ഖൈറാത്ത് സംഗമത്തിന് മര്കസ് നോളജ് സിറ്റിയിലെ ജാമിഉല് ഫുതൂഹില് തുടക്കമായി. ദിനേനെ വൈകിട്ട് ആറിന് നടക്കുന്ന ദലാഇലുല് ഖൈറാത്തിന് പുറമെയാണ് മാസത്തിലൊരു വെള്ളിയാഴ്ച ജുമുഅ നിസ്കാരനന്തരം പ്രത്യേക ദലാഇലുല് ഖൈറാത്ത് സംഗമം ആരംഭിക്കുന്നത്.
മൊറോക്കോയിലെ മറാക്കിഷില് അന്ത്യവിശ്രമം കൊള്ളുന്ന വിഖ്യാത ആത്മീയ ആചാര്യനായ സുലൈമാനുല് ജസൂലി (റ) യുടെ പ്രസിദ്ധ സ്വലാത്താണ് ദലാഇലുല് ഖൈറാത്ത്.
പ്രഥമ സംഗമത്തിന് ഡോ. മുഹമ്മദ് അബ്ദുല് ഹകീം അസ്ഹരി നേതൃത്വം നല്കി. കുറമ്പാറ അബ്ദുര്റഹ്മാന് ദാരിമി ഉദ്ബോധന ഭാഷണം നടത്തി. സയ്യിദ് അബ്ദുര്റഹ്മാന് ബാഫഖി, അലിക്കുഞ്ഞി മുസ്്ലിയാര്, ജമാലുദ്ദീന് അഹ്സനി മഞ്ഞപ്പറ്റ, മുഹിയദ്ദീന് ബുഖാരി, സുഹൈല് സഖാഫി നല്ലളം, യൂസുഫ് നൂറാനി തുടങ്ങിയവര് സംബന്ധിച്ചു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved