യു എൻ അന്താരാഷ്ട്ര സമ്മേളനത്തിലെ പ്രാതിനിധ്യം: ഡോ. അബ്ദുസ്സലാം മുഹമ്മദിന് വരവേല്‍പ്പ് നല്കി
ജനീവയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ നോളജ് സിറ്റിയെ പ്രതിനിധീകരിച്ച് സംസാരിച്ച ഡോ. അബ്ദുസ്സലാം മുഹമ്മദിന് നല്കിയ സ്വീകരണത്തില്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അനുമോദിക്കുന്നു
Markaz Live News
August 06, 2024
Updated
നോളജ് സിറ്റി : ജനീവയിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ മര്‍കസ് നോളജ് സിറ്റിയെ പ്രതിനിധീകരിച്ച് സംസാരിച്ച ഡോ. അബ്ദുസ്സലാം മുഹമ്മദിന് നോളജി സിറ്റിയില്‍ ഊശ്മള വരവേല്‍പ്പ് നല്കി. ബ്രിട്ടന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് അസ്സോസിയേഷന് ഫോര്‍ സസ്റ്റൈനബ്ള്‍ ഡെവലപ്മെന്റ് (വസ്ദ്) എന്ന കൂട്ടായ്മയുടെ 22ാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനത്തിലായിരുന്നു ഡോ. അബ്ദുസ്സലാം സംസാരിച്ചത്. 'മര്‍കസ് നോളജ് സിറ്റിയെ മാതൃകയാക്കി നൂതന സുസ്ഥിര സ്മാര്‍ട്ട് സിറ്റികള്‍ക്കായുള്ള വികസന തന്ത്രങ്ങള്‍' എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ സംസാരം.
സ്വീകരണ സംഗമത്തില്‍ സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും സി ഇ ഒയെ ആദരിക്കുകയും ചെയ്തു. സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് മറുപടി പ്രസംഗം നടത്തി.
സി എഫ് ഒ യുസൂഫ് നൂറാനി സംസാരിച്ചു. നൂറുദ്ദീന്‍ മുസ്തഫ നൂറാനി, ഡോ. ശംസുദ്ദീന്‍, ഡോ. അബ്ദുര്‍റഹ്മാന്‍ ചാലില്‍, അലിക്കുഞ്ഞി മുസ്ലിയാര്, പ്രൊഫ.ശാഹുല്‍ ഹമീദ്, ശാനവാസ് കെ ടി, ഡോ. സി അബ്ദുള്‍സമദ്, സയ്യിദ് ഫസല്‍ പി എം, മുഹമ്മദ് നൂറാനി വള്ളിത്തോട്, എഞ്ചി. നാസിം പാലക്കല്‍ സംബന്ധിച്ചു.