"കാരന്തൂര്‍: ഗുണമേന്മയുള്ള വിദ്യാഭ്യാസവും നൈതിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് കേരളത്തിലെ അക്കാദമിക രംഗത്ത് സവിശേഷമായ ഇടം നേടിയ സ്ഥാപനമാണ് മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ എന്ന് മുന്‍ അലിഗഢ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. അബ്ദുല്‍ അസീസ് പറഞ്ഞു. മര്‍കസ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ സംഘടിപ്പിച്ച കോണ്വെക്കേഷന് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മര്‍കസ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ബിരുദ ദാനവും അവാര്‍ഡുകളും സമ്മാനിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. മുഹമ്മദ് ഹനീഫ് അസ്ഹരി അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പള്‍ അമീര്‍ ഹസന് ആമുഖ പ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച അമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്കാരം സമ്മാനിച്ചു. ഉനൈസ് മുഹമ്മദ്, റംസി മുഹമ്മദ്, കെ. അബ്ദുല്‍ ഖാദര്‍ കരുവഞ്ചാല്‍, മുഹമ്മദ് ദില്‍ഷാദ്, റഷീദ് പുന്നശ്ശേരി, ഷൗക്കത്തലി സംബന്ധിച്ചു."
മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീം ആദ്യപ്രതി സ്വീകരിച്ചു ...
പാരമ്പര്യമാണ് ഇസ്ലാമിന്റെ ആത്മാവ് : ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...
© Copyright 2024 Markaz Live, All Rights Reserved