നോളജ് സിറ്റി: 'നൂറ് കവികള്‍; നൂറ് കവിതകള്‍' എന്ന പ്രമേയത്തില്‍ മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) സംഘടിപ്പിക്കുന്ന മീം കവിയരങ്ങിന്റെ ആറാം പതിപ്പിലേക്ക് കവിതകള്‍ ക്ഷണിച്ചു. സെപ്തംബര്‍ 28, 29 തീയതികളില്‍ മര്‍കസ് നോളജ് സിറ്റിയില്‍ വെച്ചാണ് കവിയരങ്ങ് നടക്കുന്നത്. പ്രവാചകന് മുഹമ്മദ് നബി (സ്വ)യെ ഇതിവൃത്തമാക്കിയുള്ള കവിതകളാണ് അരങ്ങേറുക. കവിതകള്‍ മൗലികവും നേരത്തെ പ്രസിദ്ധീകരിക്കാത്തതുമായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന കവിതകള്‍ കവിയരങ്ങില്‍ അവതരിപ്പിക്കാനും കവികള്‍ക്ക് പ്രമുഖ സാഹിത്യകാരന്മാര് നേതൃത്വം നല്കുന്ന കവിതാ ക്യാമ്പില്‍ പങ്കെടുക്കാനും അവസരം ലഭിക്കും. കൂടാതെ, ഏറ്റവും മികച്ച കവിതക്ക് 5,000 രൂപയും ഫലകവുമടങ്ങുന്ന മീം ജൂനിയര്‍ അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ പത്ത് വരെയാണ് രചനകള്‍ സ്വീകരിക്കുന്നത്. meem@markazknowledgecity.com എന്ന ഇ മെയില്‍ വിലാസത്തിലാണ് കവിതകള്‍ അയക്കേണ്ടത്. വിശദവിവരങ്ങള്‍ക്കായി 7736405389 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വര്‍ഷം തോറും മലയാള സാഹിത്യത്തിലെ പ്രമുഖ കവികളും സാഹിത്യകാരന്മാരും ഒത്തുചേരുന്ന കാവ്യസദസ്സാണ് മീം കവിയരങ്ങ്. ഇത്തവണയും കേരളത്തിനകത്തും പുറത്തുമുള്ള കവികള്‍ മീമില്‍ അതിഥികളായെത്തും. മുന്‍വര്‍ഷങ്ങളില്‍ കല്പറ്റ നാരായണന്, സച്ചിദാനന്ദന്, ആലങ്കോട് ലീലാ കൃഷ്ണന് എന്നിവരാണ് അലിഫ് മീം അവാര്‍ഡിന് അര്‍ഹരായിരുന്നത്.