അൽ മൗലിദുൽ അക്ബർ: വളണ്ടിയർ മീറ്റ് നാളെ

കാരന്തൂർ: മര്‍കസ് മീലാദ് കാമ്പയിന്റെ ഭാഗമായി സെപ്തംബര്‍ 9 തിങ്കളാഴ്ച ജാമിഉൽ ഫുതൂഹിൽ സംഘടിപ്പിക്കുന്ന അല്‍ മൗലിദുല്‍ അക്ബർ, തബറുകുല് ആസാർ പ്രകീർത്തന സദസ്സിന് മുന്നോടിയായി വളണ്ടിയർ മീറ്റ് നാളെ(വെള്ളി) നടക്കും. വൈകുന്നേരം ഏഴിന് മർകസ് കാമിൽ ഇജ്തിമയിൽ നടക്കുന്ന സംഗമം ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. മർകസ് നോളേജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി വിഷയാവതരണം നടത്തും. കേരള മുസ്ലിം ജമാഅത്ത്, എസ്. വൈ. എസ് ഉൾപ്പെടെയുള്ള സുന്നി സംഘടനകളുടെ ജില്ലാ, സോൺ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദുകളില്‍ ഒന്നും ആസാറുകളുടെ സൂക്ഷിപ്പ് കേന്ദ്രവുമായ ജാമിഉല്‍ ഫുതൂഹിൽ സുബ്ഹി നിസ്കാരാനന്തരം ആരംഭിക്കുന്ന പ്രകീര്‍ത്തന സദസ്സുകള്‍ ളുഹ്ര് നിസ്ക്കാരത്തോടെയാണ് സമാപിക്കുക. 2011 മുതല്‍ എല്ലാ റബീഉല്‍ അവ്വല്‍ ആദ്യ തിങ്കളാഴ്ചയും നടന്നു വരുന്ന ഗ്രാന്‍ഡ് മൗലിദില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് സ്നേഹജനങ്ങളാണ് സംഗമിക്കാറുള്ളത്. കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ഇരുപതോളം സംഘങ്ങള്‍ മൗലിദ് പാരായണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved