ദുബൈ: മര്‍കസ് നോളജ് സിറ്റിയില്‍ നിര്‍മിക്കുന്ന സ്പെഷ്യല്‍ സ്കൂള്‍ വരുന്ന അധ്യയന വര്‍ഷം പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി അറിയിച്ചു. സ്പെഷ്യല്‍ സ്കൂള്‍ കെട്ടിടോദ്ഘാടനം ഏപ്രിലില്‍ നടക്കും. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുതകും വിധം അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന സ്കൂളില്‍ 50 വിദ്യാര്‍ത്ഥികള്‍ക്കാണ് തുടക്കത്തില്‍ പ്രവേശനം നല്‍കുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലാസ്റൂമുകള്‍, സയന്‍സ് ലാബ്, ലൈഫ് സ്കില്‍ റൂം, ആര്‍ട്ട് റൂം, മ്യൂസിക് തെറാപ്പി റൂം, ഹൈഡ്രോ തെറാപ്പി പൂള്, ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് സ്പെഷ്യല്‍ സ്കൂള്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുമായും അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനുകളുമായും സഹകരിച്ചു കൊണ്ട് നടപ്പിലാക്കുന്ന നിരവധി കോഴ്സുകളും പ്രോഗ്രാമുകളും സ്പെഷ്യല്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ അടങ്ങിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തെ സഹായിക്കും വിധം ശാസ്ത്രീയമായി പരിശീലനം നേടിയ അധ്യാപകരായിരിക്കും കോഴ്സുകള്‍ക്കും മറ്റും നേതൃത്വം നല്‍കുക. ഓരോ വിദ്യാര്‍ത്ഥിയുടെയും പ്രകടനം സവിശേഷം അളക്കുകയും മെച്ചപ്പെടുത്തുകയും വഴി സാമൂഹിക പുരോഗതിയില്‍ അവരുടേതായ ഭാഗദേയം ഉറപ്പാക്കുകയാണ് സ്പെഷ്യല്‍ സ്കൂള്‍ ലക്ഷ്യമാക്കുന്നത്.
മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീം ആദ്യപ്രതി സ്വീകരിച്ചു ...
പാരമ്പര്യമാണ് ഇസ്ലാമിന്റെ ആത്മാവ് : ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...
© Copyright 2024 Markaz Live, All Rights Reserved