മെംസ് മീലാദ് ഫെസ്റ്റ് 'ദി മഹബ്ബ' സമാപിച്ചു

കുന്ദമംഗലം: ഒരു മാസം നീണ്ടു നിന്ന കാരന്തൂർ മെംസ് ഇന്റർനാഷനൽ സ്കൂൾ മീലാദ് ക്യാമ്പയിൻ 'ദി മഹബ്ബ' മീലാദ് ഫെസ്റ്റ് സമാപിച്ചു. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യാതിഥിയായി. വി എം അബ്ദുൽ റശീദ് സഖാഫി, എം ഹനീഫ് അസ്ഹരി, ഡോ. ഉമർ, കെ അബ്ദുൽ മഹ്മദ്, അഡ്വ. മുഹമ്മദ് ശരീഫ്. ശഹീർ അസ്ഹരി, മുഹമ്മദ് ശാഫി, ഹുസൈൻ സഖാഫി, സുഹൈൽ ശൗക്കത്ത്, എൻ അബ്ദുർറഹ്മാൻ കുട്ടി, എം കെ ഹൈദരലി, ശുഐബ് പൊന്നകം സംസാരിച്ചു. ഫെസ്റ്റിന്റെ ഭാഗമായി നടന്ന വിവിധ കലാ പരിപാടികളിൽ ആയിരത്തോളം വിദ്യാർഥികൾ മത്സരിച്ചു. വിളംബര റാലി, ഹദീസ് ടോക്ക്, മൗലിദ് ജൽസ, ഇശൽ റബീഅ്, സ്വീറ്റ് മീലാദ്, സ്പിരിച്വൽ ഗാദറിംഗ്, ഐ പി ബി പ്രസിദ്ധീകരിച്ച റസൂലിന്റെ പൂമുഖം എന്ന പുസ്തകത്തെ ആസ്പദമാക്കി ബുക്ക് ടെസ്റ്റ് എന്നിവയും നടന്നു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved