രക്തദാന ക്യാമ്പ് നടത്തി

മർകസ് ഗേൾസ് എൻ എസ് എസ് യൂണിറ്റ് ഇഖ്റ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പിൽ നിന്ന്
മർകസ് ഗേൾസ് എൻ എസ് എസ് യൂണിറ്റ് ഇഖ്റ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പിൽ നിന്ന്
കാരന്തൂർ: ജീവദ്യുതി -പോൾ ബ്ലഡ് പദ്ധതിയുടെ ഭാഗമായി മർകസ് ഗേൾസ് എൻ എസ് എസ് യൂണിറ്റ് ഇഖ്റ ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. പ്രിൻസിപ്പൽ അബ്ദുറശീദ് ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ റശീജ ക്യാമ്പിന് നേതൃത്വം നൽകി. അധ്യാപകരും മർകസ് സ്ഥാപനങ്ങളിലെ ജീവനക്കാരും നാട്ടുകാരും ആർട്സ് കോളേജ്, ഐ.ടി.ഐ വിദ്യാർഥികളും ക്യാമ്പിൽ രക്തം ദാനം ചെയ്തു. എൻ എസ് എസ് വളണ്ടിയർമാർ ക്യാമ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് 1.30 ന് അവസാനിച്ചു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved