അക്കാദമിക് ചരിത്ര പ്രഭാഷണ പരമ്പര നാളെ മുതല്‍

നോളജ് സിറ്റി : മുസ്ലിം ലോക ചരിത്രത്തെ കുറിച്ചുള്ള 'എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാർ സ്മാരക' അക്കാദമിക പ്രഭാഷണ പരമ്പര നാളെ ആരംഭിക്കും. മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വൈകീട്ട് നാലു മണി മുതല്‍ 6 വരെയാണ് പ്രഭാഷണം. ആദ്യ സെഷനില്‍ 'മുസ്ലിം ലോകചരിത്ര പഠനത്തിന് ഒരു ആമുഖം' എന്ന വിഷയത്തില്‍ പ്രമുഖ ചരിത്രകാരനും വാഗ്മിയും മഅ്ദിൻ അക്കാദമിയിലെ സീനിയര്‍ ഫാക്കല്‍റ്റിയുമായ സുലൈമാന്‍ ഫൈസി കിഴിശ്ശേരി പ്രഭാഷണം നടത്തും.
തുടര്‍ന്ന്, വരും ദിവസങ്ങളില്‍ കേരളത്തിലെ പ്രമുഖ ചരിത്ര പണ്ഡിതന്മാര് വിവിധ വിഷയങ്ങളിലായി പ്രഭാഷണം നടത്തും. ദക്ഷിണേന്ത്യന്‍ മുസ്ലിം ചരിത്രം, മധ്യ പൗരസ്ത്യ മുസ്ലിം ചരിത്രം, ഓട്ടോമന്‍ ചരിത്രം, ഖുദുസ് ചരിത്രം, യൂറോപ്യന്‍ ചരിത്രം തുടങ്ങിയ വിഷയങ്ങളിലാണ് പ്രഭാഷണങ്ങള്‍ നടക്കുന്നത്. വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി 7034022055 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved