സുല്‍ത്താന്‍ ബത്തേരി: മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി വയനാട് മര്‍കസില്‍ സംഘടിപ്പിക്കുന്ന സമൂഹ വിവാഹവും ഫാമിലി സമ്മിറ്റും നാളെ(ഞായര്‍) നടക്കും. ചിറക്കമ്പം മര്‍കസ് വയനാട് കാമ്പസില്‍ രാവിലെ പത്തു മണിക്ക് തുടങ്ങുന്ന പരിപാടി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഇസ്ലാമിക പാരമ്പര്യമെന്ന വിഷയത്തില്‍ സി. മുഹമ്മദ് ഫൈസിയും സന്തുഷ്ട കുടുംബം എന്ന വിഷയത്തില്‍ റഹ്മത്തുള്ള സഖാഫി എളമരവും പ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ടിന് നടക്കുന്ന നിര്‍ധനരായ എട്ടു പെണ്‍കുട്ടികളുടെ സമൂഹ വിവാഹത്തിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് കാര്‍മികത്വം വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ, പി ഹസന് മൗലവി ബാഖവി, എം അബ്ദു റഹ്മാന് മുസ്ലിയാര്, മജീദ് കക്കാട്, വി എം കോയ മാസ്റ്റര്‍, സൈദ് ബാഖവി സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി ഇന്നലെ (വെള്ളി) വൈകിട്ട് ഏഴിന് നടന്ന ആത്മീയ സംഗമത്തിനും, അജ്മീര്‍ ഉറൂസിനും സയ്യിദ് ശറഫുദ്ദീന്‍ ജമലുലൈലി നേതൃത്വം നല്കി. കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര് ഉദ്ബോധന പ്രസംഗം നടത്തി. ഇന്ന് (ശനി) രാവിലെ പത്തിന് സ്റ്റുഡന്‍സ് കൊളോക്വിയം നടക്കും. രാത്രി നടക്കുന്ന മതപ്രഭാഷണത്തിന് അബ്ദുസ്സമദ് സഖാഫി മായനാട് നേതൃത്വം നല്‍കും.
മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീം ആദ്യപ്രതി സ്വീകരിച്ചു ...
പാരമ്പര്യമാണ് ഇസ്ലാമിന്റെ ആത്മാവ് : ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...
© Copyright 2024 Markaz Live, All Rights Reserved